UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഴക്കെടുതി; ദുരിതാശ്വാസത്തിന് സൈന്യത്തിന്റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി

മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍മി, വ്യോമസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുന്നു ജില്ലകളിലെ ദുരിതാശ്വാസപആവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി. നിലവിലെ മഴ തുറന്നാല്‍ സംസ്ഥാനത്തെ 22 ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്.  മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍മി, വ്യോമസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയത്. കേരളത്തിലെ ദുരിതങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ബംഗളൂരുവില്‍ നി്ന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 6 അധിക സംഘത്തെക്കുടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മഴ തുടര്‍ന്നാല്‍ കക്കി ഡാം കൂടി തുറക്കേണ്ട അവസ്ഥവരും. ഇത് നിലവില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആലപ്പുഴ ജില്ലയെ കൂടുതല്‍ ദുരിതത്തിലാക്കും. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ പര്യടനം തുടരുകയാണ്. രണ്ടു സംഘങ്ങളായി പര്യടനം നടത്തുന്ന സംഘത്തിന് മുന്നില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കെ പുഴകളിലെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്തി നിര്‍ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍