UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ വിധി നടപ്പാക്കും; ഒരു നിയമ നിര്‍മാണത്തിനും സര്‍ക്കാര്‍ ഒരുക്കമല്ല: മുഖ്യമന്ത്രി

തീര്‍ത്ഥാടകരെ തടയുന്നതടക്കം നിയമ കയ്യിലെടുക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്തി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യന്ത്രി പിണറായി വിജയന്‍. വിധിയെ മറികടക്കാന്‍ ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിനും ് സര്‍ക്കാരില്ല. റിവ്യൂ ഹര്‍ജി പോവാന്‍ ഉദ്ദേശമില്ല. കോടതി എന്ത് പറയുന്നോ അത് നടപ്പാക്കും.നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജി കൊടുക്കുന്നുണ്ടോ എന്നത് ബോര്‍ഡിന്റെ തീരമാനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കും. തീര്‍ത്ഥാടകരെ തടയുന്നതടക്കം നിയമ കയ്യിലെടുക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗം ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രിയും പുരുഷനും തുല്യരാണ് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എല്ലാ അവകാശവും സ്ത്രിക്കുണ്ട്. ഹിന്ദു ധര്‍മ്മശാസ്ത്ര പണ്ഡിതരുടെ ഒരു കമ്മീഷന്‍ വച്ച് സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായം തേടണം എന്ന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെ പിന്തുണച്ച് ഒരു നിയമനിര്‍മ്മാണത്തിന് ഇല്ല എന്നും വ്യക്തമാക്കിയതാണ്. സ്ത്രീകള്‍ ശബരിമലയില്‍ അവിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കെ 1991-ല്‍ ഇതു നിരോധിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. ഇത്രകാലം സര്‍ക്കാര്‍ അതു പാലിച്ചു. സുപ്രിംകോടതി വിധി തിരുത്തിയിരിക്കുന്നു. ഇപ്പോള്‍ ആ ഉത്തരവും സര്‍ക്കാര്‍ പാലിക്കും. ശബരിമലയില്‍ വിശ്വാസികള്‍ പോയി ശാന്തമായി തിരിച്ചു വരികയാണ് പതിവ്. അതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് വിരുദ്ധമായി കാര്യങ്ങള്‍ ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

‘സുന്നി പള്ളികളും സ്ത്രീകള്‍ക്കായി തുറക്കുക, ഭീഷണികള്‍ കാര്യമാക്കുന്നില്ല’; നിസയും സുപ്രീം കോടതിയിലേക്ക്

‘ബാബരി മസ്ജിദ് തകർത്ത് കളഞ്ഞ അനുഭവം മറക്കാറായിട്ടില്ല’; ശബരിമല വിവാദത്തിൽ മുസ്ലിം ലീഗ് നിലപാടിനെതിരെ തോമസ് ഐസക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍