UPDATES

ട്രെന്‍ഡിങ്ങ്

അമിക്കസ്ക്യൂറി റിപ്പോർട്ട് അന്തിമമാണെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നത്: മുഖ്യമന്ത്രി

റിപ്പോർട്ട് തയ്യാറാക്കിയ അമിക്കസ്ക്യൂറി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തുണ്ടായ മഹാപ്രളയം ഡാം മാനേജ്മെന്റിലെ പിഴവാണെന്ന ഹൈക്കോടതി അമിക്കസ് ക്യുറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപ്പോർട്ട്. ഇത് തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമിക്കസ് ക്യൂറി റിപ്പോർട്ടിലെ രേഖകൾ വച്ച് പ്രതിരോധിക്കാനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അതേസമയം റിപ്പോർട്ട് തയ്യാറാക്കിയ അമിക്കസ്ക്യൂറി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമിക്കസ്ക്യുറി കോടതിയെ സഹായിക്കാനുള്ള അഭിഭാഷകൻ സഹായി മാത്രമാണ്. അദ്ദേഹത്തിന്റെ റിപ്പോർട്ട് അന്തിമമാണെന്ന വാദം കോടതിയെ അപമാനിക്കുന്നതാണ്. അമിക്കസ്ക്യൂറി റിപ്പോർട്ട് കോടതിക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഡാമുകൾ പ്രളയം പ്രതിരോധിക്കുന്നത് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. മഴക്കാലത്ത് ഡാമുകളിലേക്ക് ഒഴുകിയെത്തിയതിനേക്കാൾ കുറഞ്ഞ അളവിലാണ് വെള്ളം പുറത്തേക്കൊഴുക്കിയത്. ഡാമുകൾ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകിയില്ലെന്ന് വാദവും തെറ്റാണ്. ജില്ലാ സംസ്ഥാന തലങ്ങളില്‍ മഴക്കെടുതയിെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടന്നിരുന്നു. പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേയ്ക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുകയാണ് ചെയ്തത്.

അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ മഴയുടെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞു നിര്‍ത്തുകയാണുണ്ടായത്. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ കെടുതി എത്രയോ വലുതാകുമായിരുന്നു. ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് പ്രളയമുണ്ടാക്കിയതെന്ന വാദത്തിന്റെ പൊള്ളത്തരമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറയുന്നു.  പ്രളയകാലത്ത് നൽകിയ മുന്നറിയിപ്പുകൾ മാധ്യങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍