UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നടപടി പരിഗണനയിലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി  ദേവസ്വം ബോർഡിന്റെ പരിഗണനയിലെന്ന് മുഖ്യമന്തസ്റ്റി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ പ്രതിപകഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സ്തീകളെത്തിയാൽ നടയടച്ചിടുമെന്ന് ഭീഷണപ്പെടുത്തിയ ശബരിമല തന്തി കണ്ഠരര് രാജീവർക്കെതിരെ നടപടിടെയുത്തേക്കുമെന്ന  നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ രാഷ്ട്രീയലക്ഷ്യം വെച്ച് ഇടപെടല്‍ നടക്കുന്നുവെന്നും അദ്ദേഹം ആരോപി്ചു.  യുവതീപ്രവേശന വിധിയെ എല്ലാവരും ആദ്യം അംഗീകരിച്ചിരുന്നു.  വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്.

സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതുപ്രകാരം  വിധി നടപ്പാക്കുക എന്നതാണ് സർക്കാർ സ്വീകരിച്ച നിലപാട്. മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ  നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 58 കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.  അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാൽ പ്രതികൾ ആർഎസ്,എസ്, ബി ജെ പി പ്രവർത്തകരാണെന്ന് മനസിലാകും. ഇത് രാഷ്ടീയ ഇടപെടലിന്റെ തെളിവാണെന്നും  മുഖ്യമന്ത്രി പറഞ്ഞു

ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പോവാം എന്നാണ് കോടതി ഉത്തരവ്.  എല്ലാ യുവതികളും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞിട്ടില്ല. ധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ധൃതിയും കാണിച്ചിട്ടില്ല. വിധി പ്രകാരം സൗകര്യം ഒരുക്കേണ്ട  സര്‍ക്കാരിന്റെ ഉത്തരവാദിത്തം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, സംഘർഷങ്ങൾക്കിടെ  വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കയ്യേറ്റം ചെയ്ത സംഭവം  രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ പ്രതിശ്ചായയെ ബാധിച്ചു.  ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗമാണ്  ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചത്. ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. ഇത്തരത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. എന്നാൽ സുപ്രിംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന തരത്തിൽ  നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കാന്‍ അവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ  പ്രതിപക്ഷം പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ശബരിമലയിൽ വൽസൻ തില്ലങ്കേരി പ്രവർത്തിച്ചത് പൊലീസ് നിർദ്ദേശ പ്രകാരം; വിളിച്ചത് സ്ഥിതി ശാന്തമാക്കാൻ: പിണറായി വിജയൻ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍