UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികില്‍സയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

ന്യൂയോര്‍ക്കിലെ മയോക്ലിനിക്കിലെ വിദഗ്ദ ചികില്‍സയ്ക്കായി ഈ മാസം 2 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്.

അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ന്യൂയോര്‍ക്കിലെ മയോക്ലിനിക്കിലെ വിദഗ്ദ ചികില്‍സയ്ക്കായി ഈ മാസം 2 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലകള്‍ കൈമാറാതെയായിരുന്നു അദ്ദേഹത്തിന്റെ ചികില്‍സായ യാത്ര. എന്നാല്‍ മന്ത്രി സഭായോഗത്തിന്റെ അധ്യക്ഷ ചുമതല വ്യവസായ മന്ത്രി ഇ പി ജയരാജനെ ചുമതലപ്പെടുത്തിയിരുന്നു

അതിനിടെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി കേരളം നേരിട്ട പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി ഗ്ലോബല്‍ സാലറി ചാലഞ്ചിന്റെ ഭാഗമാവന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

സാലറി ചലഞ്ച് സെക്രട്ടേറിയറ്റിൽ സൂപ്പർ ഹിറ്റ് : 90 ശതമാനം ജീവനക്കാരും പങ്കാളികളെന്ന് തോമസ് ഐസക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍