UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു; മന്ത്രിസഭാ യോഗത്തില്‍ ഇപി ജയരാജന്‍ അധ്യക്ഷനാവും

മൂന്നാഴ്ച്ചത്തെ ചികില്‍സയക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മടക്കയാത്ര.

മയോക്ലിനിക്കില്‍ വിദഗ്ദ ചികില്‍സ തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബയ് വഴിയാണ് യാത്ര. മൂന്നാഴ്ച്ചത്തെ ചികില്‍സയക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മടക്കയാത്ര.

അതേസമയം, മുഖ്യമന്ത്രിയുടെ പകരം ചുമതല ആര്‍ക്കും നല്‍കാതെയാണ് പിണറായി വിജയന്‍ യാത്ര തിരിച്ചിട്ടുള്ളത്.  എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷതയും, ദുരിതാശ്വസ നിധിയുടെ ഫണ്ട് ശേഖരണവും വ്യവസായ മന്ത്രി ഇ പി ജയരാജന് നല്‍കിയിട്ടുണ്ട്. മുഖ്യമന്തിയുടെ ഓഫില്‍ വച്ചായിരിക്കും ദുരിതാശ്വാസ ധനം ഇപി സ്വീകരിക്കുക.

ചികില്‍യ്ക്കായി ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറുവരെ യു.എസില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കുകയായിരുന്നു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്ക് വിദഗ്ദ ചികില്‍സ നല്‍കുന്ന സ്ഥാപനമാണ് മയോ ക്ലിനിക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍