UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയെന്ന് മുഖ്യമന്ത്രി

നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി

കോട്ടയത്തെ കെവിന്റെ മരണം ദുരഭിമാനക്കൊലതന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കെവിന്‍ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തി വഴിതിരിച്ചുവിടാനുള്ള ശ്രമം നടന്നു. ഇത് എന്തിന് വേണ്ടിയായിരുന്നെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്നാല്‍ പോലിസിന്റെ ഭാഗത്ത്‌ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കെവിന്‍ സംഭവത്തിലുണ്ടായതെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പോലിസ് നോക്കിനില്‍ക്കെ പിതാവ് നീനുവിനെ മര്‍ദിച്ചു. കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെണ്. ഇതൊഴിവാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ സാഹചര്യമുണ്ടായിട്ടും ചെയ്തില്ല. കൊണ്ടുപോയതും കൊല്ലിച്ചതും സിപിഎമ്മാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

അതേസമയം കെവിന്‍ വധത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടായിരുന്നു സഭയിലെ പ്രതിക്ഷ ബഹളം. വിഷയത്തില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍