UPDATES

ട്രെന്‍ഡിങ്ങ്

ബ്രണ്ണൻ കോളേജിലൂടെ മുണ്ടിന്റെ അറ്റവും പിടിച്ച‌് നടന്നിരുന്ന വിദ്യാർത്ഥി നേതാവ് വിജയൻ; മമ്മദുണ്ണി മാഷിന്റെ പ്രിയ ശിഷ്യൻ

പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതായിരുന്നു വിജയൻ എന്ന വിദ്യാർത്ഥി നേതാവിന്റെ പ്രധാന ആകർഷണം.

മലപ്പുറം ഗസ‌്റ്റ‌് ഹൗസിനുള്ളിലേക്ക‌് മുഖ്യമന്ത്രി പിണറായി എത്തുമ്പോൾ അദ്ദേഹത്തെ കാത്ത് പഴയ കോളജ‌് മാഗസിനുമായൊരാൾ കാത്തുനിന്നിരുന്നു. പഴയ അധ്യാപകൻ മമ്മദുണ്ണി മാഷ്. മലപ്പുറം മോങ്ങം സ്വദേശിയായ ബി മമ്മദുണ്ണി 1960– 70 ലാണ് ബ്രണ്ണനിൽ പഠിപ്പിച്ചത‌്. പ്രീയൂണിവേഴ‌്സിറ്റിയിലും ബി എ ഇക്കണോമിക‌്സ‌ിലും അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്നു പിണറായി വിജയൻ. ഗസ‌്റ്റ‌്ഹൗസിൽ മാഷെ കണ്ടതും പിണറായി നിന്നു, ഒന്നു പുഞ്ചരിച്ചു. അടുത്തെത്തിയ പഴയ അധ്യാപകനെ പിന്നെ ആദരവോടെ ആശ്ലേഷിച്ചു പലവട്ടം.

വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ ഭരണാധികാരിയി പിണറായിയെ മാറിയപ്പോഴും അധ്യാപകന്റെ കണ്ണിലിപ്പോഴും മായാതെയുള്ളത് മുണ്ടിന്റെ അറ്റം പിടിച്ച‌് ബ്രണ്ണൻ കോളേജിലൂടെുയുള്ള പ്രിയ ശിഷ്യന്റെ ‘നടത്തം’ തന്നെയായിരുന്നു. പിണറായിയുടെ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന പ്രൊഫ. എൻ മുകുന്ദൻ ബ്രെണ്ണനൈറ്റ‌്സ‌് മാഗസിനിൽ പിണറായിയെക്കുറിച്ച‌് എഴുതിയ ലേഖനം മമ്മദുണ്ണി മാഷ് മുഖ്യമന്ത്രിയെ കാണിച്ചു. ‘മുഖ്യസ്ഥനിൽ നിന്ന‌് മുഖ്യമന്ത്രി പദത്തിലേക്ക‌്’ എന്നായിരുന്നു ലേഖത്തിന്റെ തലക്കെട്ട‌്.

പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതായിരുന്നു വിജയൻ എന്ന വിദ്യാർത്ഥി നേതാവിന്റെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ
മധ്യസ്ഥൻ എന്ന പേരും കിട്ടി. പിണറായി വിജയന്റെ ജീവിതം പറയുന്ന ലേഖനത്തിൽ, ഓലയമ്പലം ആർ സി അമല സ‌്കൂളിലെ പഴയ ഏഴാം ക്ലാസുകരനെ പറ്റി, ജീവിത വൈഷമ്യതയെക്കുറിച്ച‌്, ചക്കര സ‌്റ്റോറിൽ ചക്കര തൂക്കി കൊടുത്തിരുന്ന നാളുകൾ, അണ്ടല്ലുർ കടവ‌് തോണിസമരം.. പോയ കാലത്തിലെ പിണറായിയുടെ ജീവിത യാത്രയിലെ സുപ്രധാന സംഭവങ്ങളായിരുന്നു അതിൽ പറഞ്ഞിരുന്നത്. നല്ല ബാഡ‌്മിന്റൺ കളിക്കാരനായിരുന്നു അദ്ദേഹമെന്നും പ്രൊഫ മുകുന്ദൻ ലേഖനത്തിൽ അനുസ‌്മരിക്കുന്നു.

പ്രൊഫ. മുകുന്ദന്റെ അകാലവിയോഗത്തെ പറ്റിയും ഇരുവരും ഓർമകൾ പങ്കുവയ്ച്ചു. ഇതിനിടെ 2001ൽ അറേബ്യയിലെ സുൽത്താൻ എന്ന പ്രസിദ്ധീകരണ്ത്തിൽ ‘പിണറായി എന്റെ സ്വന്തം വിദ്യാർഥി’ എന്ന തലക്കെട്ടിൽ മമ്മദുണ്ണി മാഷെഴുതിയ എഴുതിയ കുറിപ്പും മാഷ്‌ കാണിച്ചു.

മമ്മദുണ്ണി തന്റെ വിദ്യാർത്ഥിയെ കുറിച്ച് മാഷ‌് ഒന്നും മറന്നിട്ടില്ല. തോണികടത്ത് മുടങ്ങുന്നതിനും കൂലി വർധനക്കും എതിരെ വിദ്യാർഥി സമരം നയിച്ചത് വിജയനായിരുന്നു. അധ്യാപകരോട്‌ തികഞ്ഞ ബഹുമാനം. സഹപാഠികളും അഗീകരിക്കുന്ന പെരുമാറ്റം. അന്നോളം ബ്രണ്ണൺ കോളേജ‌് കണ്ടിട്ടില്ലാത്ത വിധം വലിയ ഒരു റാലിയും പിണറായിയുടെ നേതൃത്നത്തിൽ നടത്തി. ഞങ്ങൾ അധ്യാപകർക്കും വിജയനോടു വലിയ മതിപ്പ‌ായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഗസ‌്റ്റ‌് ഹൗസ‌് റിസപ‌്ഷനു മുന്നിൽ നിന്ന് മുറിയിലേക്ക‌് മാഷെ ക്ഷണിച്ചിരുത്തിയ പിണറായി അവിടെവച്ച‌് കുറിപ്പുകൾ മുഴുവൻ വായിച്ചു. മുഖ്യമന്ത്രി്യുടെ ദുരിതാശ്വാസ നിധിയിലേക്ക‌് 50,000 രൂപയുടെ ചെക്കും മമ്മദുണ്ണി മാഷ‌് കൈമാറി. ഒപ്പം ദുബായിൽ വച്ച‌് കിട്ടിയ പേനയും. മകൻ സലാവുദ്ദീനൊപ്പമായിരുന്നു മാഷിന്റെ സന്ദർശനം.  പിണറായിക്ക് പിറകെ ഇ അഹമ്മദ‌്, എ കെ ബാലൻ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ തുടങ്ങിയവരും ശിഷ്യരാണ‌്.

 

(കടപ്പാട് – ദേശാഭിമാനി)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍