UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാലറി ചാലഞ്ച്: വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് 1000 തവണ മരിക്കുന്നത് എന്ന ലൂയിസ് ആറാമന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന്റെ ഭാഗമാവാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കുക എന്നത് മാനദണ്ഡമല്ല. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാമെന്നും ഹൈക്കോടതി പറയുന്നു. വിസമ്മത പത്രം നല്‍കണം എന്ന ഉത്തരവിലെ പത്താം നിബന്ധനയാണ് കോടതി സ്റ്റേ ചെയ്തത്.

ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് 1000 തവണ മരിക്കുന്നത് എന്ന ലൂയിസ് ആറാമന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി ഉത്തവില്‍ വ്യക്തമാക്കുന്നു.

സാലറി ചലഞ്ചെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ ധന സമാഹരണം നിര്‍ബന്ധിത പണപ്പിരിവാണെന്ന ആരോപിച്ച് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മുന്‍പ് പരാതി പരിശോധിച്ച കോടതി ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനാണെന്ന് ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും പ്രളയ ബാധിതരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കുന്ന തീരുമാനം ഉദ്യോഗസ്ഥരില്‍ ഭിന്നത ഐക്യ മനോഭാവം തകര്‍ക്കുമെന്നും സൂചിപ്പിച്ചു.

 

‘ഹൃദയശൂന്യരാ’യ കോളേജ് അധ്യാപകര്‍ പ്രതികരിക്കുന്നു; കഴിഞ്ഞ 12 വര്‍ഷമായി ശമ്പളം പരിഷ്ക്കരിച്ചിട്ടില്ലെന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍