UPDATES

ട്രെന്‍ഡിങ്ങ്

കോയമ്പത്തൂര്‍ -കൊച്ചി വ്യവസായ ഇടനാഴി: നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍-പാലക്കാട് മേഖലയില്‍ 1860 ഏക്ര ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്

കോയമ്പത്തൂര്‍ -കൊച്ചി വ്യാവസായിക ഇടനാഴിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.   ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള കേരളത്തിന്റെ  നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി തൃശ്ശൂര്‍-പാലക്കാട് മേഖലയില്‍ 1860 ഏക്ര ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു. ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോറിഡോര്‍തല അതോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാര്‍ ഒപ്പിടല്‍ മുതലായ നടപടികളും വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍