UPDATES

പ്രവാസം

കനത്തമഴ; നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി, വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

മഴ ശക്തമാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. നിരവധി വിമാനങ്ങള്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ട്. ജില്ലയില്‍ പെയ്യുന്ന കനത്തമഴയും പെരിയാറിലെ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തില് റണ്‍വെയിലടക്കം വെള്ളം നിറഞ്ഞതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്.  സംസ്ഥാനതൊട്ടാകെ ഇന്നലെ രാത്രിമുതല്‍ തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. എല്ലാ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മഴ ശക്തമാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

‘ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കുക , പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നു വിട്ടിട്ടുണ്ട്. നദികളില്‍, കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു വരികയാണ്. ആരും നദീതീരങ്ങളിലേക്ക് പോകരുത്. വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകുന്നതും ശ്രദ്ധിക്കണം,’ എന്ന് അദ്ദേഹം ഒദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ താഴ്ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു.

മുന്‍കരുതലിന്റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നി വില്ലേജുകളില്‍ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍