UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരയെന്ന പേരില്‍ വ്യാജന്‍മാര്‍ വ്യാപകം; ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വെളിച്ചെണ്ണ കൂടി നിരോധിച്ചു

മായം കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയുടെ വില്‍പന, ഉല്‍പ്പാദനം എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരയെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയ 22 ബ്രാന്‍ഡുകള്‍ അടക്കം ഗുണനിലവാരമില്ലാത്ത 51 ഇനം വ്യാജ വെളിച്ചെണ്ണ കൂടി ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചു. മായം കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയുടെ വില്‍പന, ഉല്‍പ്പാദനം എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ഉത്തരവിറക്കിയത്.

അടുത്തിടെ നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ 41 എണ്ണവും കേരയുടെ മറവിലായിരുന്നു വില്‍പന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വെളിച്ചെണ്ണയ്ക്കു കിലോയ്ക്ക് 240 രൂപ വിലയുണ്ടെന്നിരിക്കെ 140 ഉം 160 ഉം രൂപയ്ക്കാണ് ഗുണനിലവാരമില്ലാത്തവ വിപണിയില്‍ ലഭ്യമാവുന്നത്.

ഇന്നു നിരോധിച്ച ബ്രാഡുകളില്‍ ചിലത്. 100 ശതമാനം നാച്വറല്‍ പൗര്‍ണമി ഡബിള്‍ ഫില്‍േട്ടഡ് കോക്കനട്ട് ഓയില്‍ (കാസര്‍കോട്), ബിഎസ്ആര്‍ പ്രീമിയം ക്വാളിറ്റി (ധര്‍മപുരം), മഹാരാസി , കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേരവൃക്ഷ, കേര ടോപ്, കേരസ്വാദ് വെളിച്ചെണ്ണ ഗോള്‍ഡ്, കേരലൈഫ് , കെപി.എന്‍ സുധം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ്ജിഎസ് സിംബല്‍ ഓഫ് ക്വാളിറ്റി കേര പ്രീമിയം, കേരരുചി ഡബിള്‍ ഫില്‍േട്ടഡ്, കേര വിന്‍, കേര റിച്ച് , കേര പ്രീമിയം, കേരഭാരത് , കേര കിങ് , മാലതീരം നാച്വറല്‍, റോയല്‍ കുക്ക്, കേര കോപ്യൂര്‍ , ഭരണി ഗോള്‍ഡ് , കൊച്ചിന്‍ ഡ്രോപ്സ് , ഗംഗ ഗോള്‍ഡ് നാച്വറല്‍, എസ്എംഎസ് കോക്കനട്ട് ഓയില്‍, എസ്‌കെഎസ് ആയുഷ്, സില്‍വര്‍ ഫ്‌ളോ, കാവേരി , എവര്‍ഗ്രീന്‍ , കേര ഹണി, കെഎംടി, കോകോ ഡ്രോപ്സ്, ഡ്രീം കേര, വെല്‍ക്കം കുറ്റ്യാടി, എസ്‌കെസ് പ്രിയം, കോകോ രുചി, മലബാര്‍ പിഎസ് ഗോള്‍ഡ് പ്രീമിയം, എല്‍പിഎം കേര ഡ്രോപ്സ്, കോകോ സ്മൃതി, കേര ഉചി, കേരള നന്മ, പിവിഎസ് പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സംസം ബ്രാന്‍ഡ്, രാഗ്, ഈസി, കോക്കോവിറ്റ എഡിബിള്‍, എഎം, കേരറാണി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍