UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാങ്കേതിക ശബ്ദങ്ങള്‍ക്ക് ഹിന്ദി പദങ്ങള്‍ കണ്ടെത്തി ദേശീയ ഭാഷാനിഘണ്ടു സമ്പുഷ്ടമാകുന്നു

‘മാത്തമെറ്റിക്കസ്’ ‘മാനേജ്‌മെന്റ്’ മറ്റ് ശാസ്ത്രസാങ്കേതിക ശബ്ദങ്ങളേയും ഇതുപോലെ മാറ്റി ഹിന്ദി ഭാഷയെ സംമ്പുഷ്ടമാക്കുകയാണ് കമീഷന്റെ ലക്ഷ്യം

തമിഴ്‌നാട്ടില്‍ ദ്രാവിഡ കഴകത്തിലെ ഒരു വിഭാഗം ഇംഗ്ലീഷിലെ സാങ്കേതിക ശബ്ദങ്ങളെ തമിഴ് വല്‍കല്‍ക്കരിച്ചതിനു സമാനമായി ഹിന്ദിയും സമ്പുഷ്ടമാക്കാനുളള യത്‌നത്തിലാണ് ദില്ലിയിലെ കമ്മീഷന്‍ ഫോര്‍ സയിന്റിഫിക് ആന്‍ഡ് ടെര്‍മിനോളജി (സിഎസ്ടിടി). സിഎസ്ടിടിയുടെ ശ്രമത്തില്‍ പുതിയ വാക്കുകളുമായി വികസിക്കുകയാണ് ദേശീയ ഭാഷാ നികഘണ്ടു. കംമ്പ്യൂട്ടറിന് ‘സംഘനാക്ക’ എന്നാണ് നിഘണ്ടുവില്‍ ചേര്‍ത്തിരിക്കുന്നത്. തമിഴ് ഭാഷാനിഘണ്ടുവില്‍ കംപ്യുട്ടറിന് ‘കണിനി’ എന്നും ലാപ്‌ടോപിന് ‘മടികണിനി’യെന്നുമാണ് നല്‍കിയിരിക്കുന്നത്.

ഗ്യാലക്‌സി എന്ന വാക്കിന് കമ്മീഷന്‍ നല്‍കിരിക്കുന്ന ഹിന്ദി പദം ‘നിഹാരിക’ യെന്നാണ്. സാമ്പത്തികശാസ്ത്ര പദമായി ഗ്രീന്‍ഹാന്‍ഡ് എന്ന ഇംഗ്ലീഷ് പദം ‘നൗസിക്കിയ’ എന്ന ഹിന്ദിവാക്കായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വാക്കുകള്‍ ഇംഗ്ലീഷ പദങ്ങള്‍ക്ക് ഏറെകുറെ സമാനമാണ്. എന്നാല്‍ ഹിന്ദിയില്‍ വ്യാപകമായി കഴിഞ്ഞ ഇംഗ്ലീഷ് പദങ്ങള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. ഉദാഹരണത്തിന് ‘ക്ലാസിക്കല്‍’ എന്നാല്‍ ‘ക്ലാസിക്കി’
‘ഗ്യാരണ്ടി’ ‘ഗ്യാരണ്ടീത്’ എന്നുമാണ് ചേര്‍ത്തിരിക്കുന്നത്.

‘മാത്തമെറ്റിക്കസ്’ ‘മാനേജ്‌മെന്റ്’ മറ്റ് ശാസ്ത്രസാങ്കേതിക ശബ്ദങ്ങളേയും ഇതുപോലെ മാറ്റി ഹിന്ദി ഭാഷയെ സംമ്പുഷ്ടമാക്കുകയാണ് കമീഷന്റെ ലക്ഷ്യം. അതിനായി ഹിന്ദി ഭാഷാസ്‌നേഹികളുടെ സഹായവും കമ്മീഷന്‍ തേടുന്നുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍