UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമയിലേക്ക് തിരിച്ചുവരുന്നു; തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെന്ന് സുരേഷ്‌ ഗോപി

സുരേഷ് ഗോപി ഇല്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള അഭ്യൂഹവും ശക്തമായി.

ലോക്സഭാതിരഞ്ഞെടുപ്പിലൽ ബിജെപി സ്ഥാനാര്‍ത്ഥിവുമെന്ന് റിപ്പോർട്ടുകൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പുതിയ ചിത്രങ്ങൾക്ക്‌ ഡേറ്റ് നൽകിയെന്നും അതിന്റെ തിരക്കിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. തിരുവനന്തപുരത്തോ കൊല്ലത്തോ അദ്ദേഹം ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

സുരേഷ് ഗോപി ഇല്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള അഭ്യൂഹവും ശക്തമായി. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തീവ്ര ശ്രമം നടത്തുന്നുണ്ട്. കുമ്മനം മത്സരിച്ചില്ലെങ്കിൽ സുരേഷ്‌ ഗോപിയെ മത്സരിപ്പിക്കണമെന്നായിരുന്നും സ്ഥാനാർഥി നിർണയത്തിനായി പ്രാദേശിക നേതൃത്വങ്ങളോട് അഭിപ്രായം അഭിപ്രായം തേടിയ സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നത്. എന്നാൽ കൊല്ലം സ്വദേശി എന്ന പരിഗണനകൂടി കണക്കാക്കി അദ്ദേഹത്തെ കൊല്ലമണ്ഡലത്തിൽ പരിഗണിക്കമെന്ന് പ്രാദേശിക ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിനുമുന്നിൽ വെച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍