UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത പെണ്‍മക്കള്‍ക്ക് സമുദായത്തിന്റെ വിലക്ക്

മരണചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്ന ഹാള്‍ അടച്ചിട്ടും സമുദായ അംഗങ്ങളുടെ മരണവീട്ടുകളില്‍ ഭക്ഷണം എത്തിക്കുന്നതുമായ പതിവു രീതികളും സമുദായം നിഷേധിക്കുകയായിരുന്നു.

അന്ത്യാഭിലാഷ പ്രകാരം അച്ഛന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത  പെണ്‍മക്കള്‍ക്ക് സമുദായത്തിന്റെ വിലക്ക്. ജയ്പുരിലെ ബുന്‍ഡി ജില്ലയിലെ റൈഗര്‍ സമുദായമാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അസുഖം ബാധിച്ച് മരിച്ച ദുര്‍ഗാ ദാസ് ടെലര്‍ എന്ന 58 കാരന്‍  ആണ്‍മക്കളില്ലായിരുന്നു.  താന്‍മരിച്ചാല്‍ ശവ മഞ്ചം മക്കളായ നാലു പെണ്‍കുട്ടികള്‍ ചുമക്കണമെന്നും, മരണാനന്തര ക്രിയകള്‍ പെണ്‍കുട്ടികള്‍ തന്നെ ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ വിവരം അറിഞ്ഞ സമുദായ നേതാക്കള്‍ നടപടി വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചുണ്ടിക്കാട്ടി കുട്ടികളെ ചടങ്ങുകളില്‍ നിന്നും വിലക്കി. ഇതു വകവയ്ക്കാതെ അച്ഛന്റെ ആഗ്രവുമായി കുട്ടികള്‍ മുന്നോട്ടു പോയതോടെയാണ് ഇവര്‍ക്ക സമുദായം ഭ്രഷ്ട് കല്‍പ്പിച്ചത്.
ഇതോടെ മരണചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്ന ഹാള്‍ അടച്ചിട്ടും സമുദായ അംഗങ്ങളുടെ മരണവീട്ടുകളില്‍ ഭക്ഷണം എത്തിക്കുന്നതുമായ പതിവു രീതികളും സമുദായം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കുടുംബം മാപ്പുചോദിച്ചെന്നും എന്നിട്ടും സമുദായ നേതൃത്വം വിലക്കുമായി മുന്നോട്ട് പോവുകായായിരുന്നെന്നും ഇവര്‍ പറയുന്നു.
നേരത്തെ അബദ്ധത്തില്‍ തിത്തിരിപക്ഷിയുടെ മുട്ടപൊട്ടിച്ചതിന്റെ പേരില്‍ അഞ്ചുവയസ്സുകാക്ക് വിലക്കേര്‍പ്പെടുത്തിയും വാര്‍ത്തകളില്‍ ഇടപിടിച്ചവരാണ് റൈഗര്‍ സമുദായ നേതാക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍