UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാല്‍ രാഷ്ട്രീയ ചായ്‍വോടെ പെരുമാറുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അംഗങ്ങൾ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ നഗ്നമായ ലംഘനമാണ് ഷാഹിദ കമാൽ നടത്തിയത്.

ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ സംസ്ഥാനത്തെ വിവിധി ലോക്സഭാ സ്ഥാനാര്‍ത്ഥികളെ അപമാനിച്ചെന്ന് സംഭവത്തിൽ ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് പരാതി നൽകിയത്. ഷാഹിദ കമാൽ തന്റെ ഫേസ്ബുക്ക് പേജിൽ ചില നേതാക്കളെയും മറ്റ് പാർട്ടികളെയും അവഹളിച്ച് പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.

അംഗങ്ങൾ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ നഗ്നമായ ലംഘനമാണ് ഷാഹിദ കമാൽ നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൗഷാദ് തെക്കേയിൽ പരാതി നൽകിയത്.

പുൽവാമയിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സൈനികന്റെ സംസ്കാര ചടങ്ങിൽ‌ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിലിട്ട പോസ്റ്റിനെ പരിഹസിച്ചത് ഉൾ‌പ്പെടെയാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍