UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയിൽ ഭിന്നത രൂക്ഷം; സ്ഥാനാർത്ഥി പട്ടികയിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള

വി. മുരളീധരൻപക്ഷമാണ് ഇന്നലെ യോഗത്തിൽ നിന്നും വിട്ടുനിന്നു

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പ്രാഥമിക സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന വാർത്ത റിപ്പോർട്ടുകൾ നിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇന്നലെ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു ശ്രീധരൻ പിള്ളയുടെ നിലപാട് മാറ്റം. ‘പട്ടിക ഒന്നും ആയിട്ടില്ല, താൻ ഡൽഹിയിൽ പോയിട്ടില്ല, സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത് കേന്ദ്രമാണ്’ എന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഡല്‍ഹിയിൽ ര്‍ട്ടി അധ്യക്ഷനാണ് പ്രഖ്യാപിക്കുക. പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാറുള്ളത്. സംസ്ഥാന ഘടകത്തോട് പട്ടിക കൊടുക്കാന്‍ നിര്‍ദേശിക്കും, അത് യഥാസമയം കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പാർട്ടിയുടെ പേരിൽ പുറത്തുവന്ന സാധ്യതാ പട്ടികയെ ചൊല്ലി സംഘടനയിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കോര്‍കമ്മിറ്റിയിൽ നിന്നുമുള്ള ചില നേതാക്കളുടെ വിട്ടു നിൽക്കൽ. വി. മുരളീധരൻപക്ഷമാണ് ഇന്നലെ യോഗത്തിൽ നിന്നും വിട്ടുനിന്നത്.  വി മുരളീധരന പുറമെ കെ.സുരേന്ദ്രൻ, സി.കെ. പത്മനാഭൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.  ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.  പ്രശ്നങ്ങൾ വഷളാകാതെ ശ്രദ്ധിക്കണമെന്ന കർശന നിർദേശമാണ് മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ വി മുരളീധരന്‍ എംപി യോഗത്തില്‍ പങ്കെടുക്കാഞ്ഞത്, സമാനമായ യോഗം അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാനത്ത് നടക്കുന്നതിനാലാണന്നാരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. കെ. സുരേന്ദ്രന് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍