UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ കെടിഡിസി ചെയർമാനും കെപിസിസി അംഗവുമായിരുന്ന വിജയന്‍ തോമസ് ബിജെപിയിലേക്ക്?

എന്‍ആര്‍ഐ വ്യവസായി കൂടിയായ വിജയന്‍ തോമസ് നിലവില്‍ കോണ്‍ഗ്രസിന് കീഴിലുള്ള ജയ് ഹിന്ദ് ടിവിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളാണ്.

ശബരിമല വിഷത്തില്‍ ഉള്‍പ്പെടെ ആര്‍എസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്തിയും പ്രതിപക്ഷ നേതാവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെന്ന് എന്ന് റിപ്പോര്‍ട്ട്. ജി രാമന്‍ പിളളയ്ക്ക് പിറകെ മുന്‍ കെടിഡിസി ചെയര്‍മാനും കെപിസിസി മുന്‍ അംഗവുമായ വിജയന്‍ തോമസ് പാര്‍ട്ടിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത കേരള സന്ദര്‍ശനത്തില്‍ വിജയന്‍ തോമസ് ഔദ്യോഗിമായി പാര്‍ട്ടിയിൽ അംഗമാവുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. ഇതിനായുള്ള ചർച്ചകൾ ഡൽഹിയിൽ നടന്നിരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എന്‍ആര്‍ഐ വ്യവസായി കൂടിയായ വിജയന്‍ തോമസ് നിലവില്‍ കോണ്‍ഗ്രസിന് കീഴിലുള്ള ജയ് ഹിന്ദ് ടിവിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളാണ്. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചത് വാര്‍ത്തയായിരുന്നു. എന്നാൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും ചെയ്തു. 2016ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ പാര്‍ട്ടി വേദികളില്‍ നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ കാര്യമായ സ്വാധീനമുള്ള വ്യക്തിയാണ് വിജയന്‍ തോമസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ വരവോടെ ഈ വിഭാഗത്തെ  പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

എന്നാൽ  തന്റെ രാഷ്ട്രീയ നീക്കങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകളോട് അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ മനുഷ്യത്വപരമായ സാമൂഹിക പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോവുകയാണ്. ജന സേവനത്തിന് ഇതാണ് ഉചിതമായ മാര്‍ഗ്ഗമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ വിജയന്‍ തോമസിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ  നേതാക്കൾ എത്തുമെന്ന് ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസവും  അവകാശപ്പെട്ടിരുന്നു. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം എ എൻ രാധാകൃഷ്ണന്റെ സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം.

 

കുമ്മനം വന്നാല്‍ കേരള ബിജെപിയില്‍ അടി മൂക്കും; ശ്രീധരന്‍ പിള്ള എല്ലാം കുളമാക്കിയെന്നും വിമര്‍ശനം

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍

ശബരിമലയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍: ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍