UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രകാശ് രാജിന് കോൺഗ്രസ് പിന്തുണയില്ല; ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദ് സ്ഥാനാർഥി

നിലവിൽ ഇടതുപാർട്ടുകളുടെ പിന്തുണയോടെയാണ് പ്രാകാശ് രാജ് മൽസരിക്കുന്നത്.

ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രകാശ് രാജിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാന്‌ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാണെന്ന് നേരത്തെ പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലാണ് ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദിനെ സ്ഥാനാർത്ഥിയാക്കിയത്.

നിലവിൽ ഇടതുപാർട്ടുകളുടെ പിന്തുണയോടെയാണ് പ്രാകാശ് രാജ് മൽസരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിറകെ പ്രചാരണം ആരംഭിച്ച പ്രാകാശ് രാജിന് അംആദ്മി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.

നേരത്തെ, ജെഎന്‍യു വിലെ വിദ്യാർത്ഥി പ്രതിനിധിയും, സിപിഐ നേതാവുമായ കനയ്യകുമാറിനും പിന്തുണ നല്‍കാന്‍ കോൺഗ്രസ് തയ്യാറായിരുന്നില്ല. സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായിലാണ് കനയ്യകുമാറിന് കോൺഗ്രസ് ഉൾപ്പെട്ട മഹാ സംഖ്യം പിന്തുണനൽകാതിരുന്നത്. മുൻപ് സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ് ബഗുസാരെ. എന്നാൽ സിപിഐ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയോടെ കനയ്യകുമാര്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. പിന്തുണ ഇല്ലെങ്കിലും കന്നയ്യകുമാർ ബഗുസാരെയിൽ മൽസരിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍