UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ് ക്ലർക്കിനെ പോലെ പണിയെടുപ്പിക്കുന്നു: എച്ച് ഡി കുമാരസ്വാമി

മുഖ്യമന്ത്രിയായ തനിക്ക് പദവിക്ക് അനുസരിച്ച് ബഹുമാനം പോലും തരാതെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്

കർണാടകയിലെ ഭരണത്തിൽ കോൺഗ്രസ് ഇടപെടല്‍ പരിധിക്കപ്പുറമാണെന്ന് ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
സംസ്ഥാന ഭരണം പങ്കിടുന്ന കോൺഗ്രസും ജെഡിഎസ്സും തമ്മിലുള്ള ഭിന്നതവർധിക്കുന്നെന്ന ഏറ്റവും പുതിയ സൂചനയാണ് കുമാരസ്വാമിയുടെ നിലപാട്. താൻ ഇപ്പോൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയെ പോലെയല്ല, കോണ്‍ഗ്രസിന്റെ ഇടപെടൽ തന്റെ പ്രവർത്തനം ഭരണത്തിൽ ഒരു ക്ലർക്കിനെ പോലെയാണെന്നും അദ്ദേഹം ആരോപിച്ചു. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വികാരപരമായ പ്രസ്താവന.

കടുത്ത സമ്മർദ്ദത്തിലാണ് മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് എല്ലാം കാര്യങ്ങളും ചെയ്യുന്നത്. പലപ്പോഴും നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. മറ്റു മാർഗ്ഗങ്ങളില്ല. മുഖ്യമന്ത്രിയായ തനിക്ക് പദവിക്ക് അനുസരിച്ച് ബഹുമാനം പോലും തരാതെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്– കുമാരസ്വാമി പറഞ്ഞു.

കർണാടകയിൽ കോൺഗ്രസും ജെഡിഎസ്സും തമ്മിലുള്ള ഭിന്നത ദിവസം തോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വീണ്ടും രംഗത്ത്. കോണ്‍ഗ്രസിന്റെ ഇടപെടൽ മൂലം ഭരണത്തിൽ ഒരു ഗുമസ്തനെ പോലെയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറഞ്ഞത്. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി കൈകോർത്ത ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തിൽ പറഞ്ഞതായാണ് എംഎൽഎമാർ നൽകുന്ന സൂചന. കോപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം കുമാര സ്വാമി ദുഖിതനാണെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളൽ ഉണ്ടാവരുതെന്ന് സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയും പാർട്ടി മുതിർന്ന നേതാവുമായ എച്ച് ഡി.ദേവഗൗഡ ആവശ്യപ്പെട്ടു. പാർട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന ഒരു നടപടിക്കും മുതിരരുതെന്ന് ദേവഗൗഡ നിർദേശിച്ചതായാണു റിപ്പോർട്ടുകൾ. 28 ലോക്സഭാ മണ്ഡലങ്ങൾ ഉള്ള കർണാടകയിൽ നിലവിൽ ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍