UPDATES

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിക്കണം, പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണം: ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശിലെ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടുമെന്ന് പ്രവചിച്ചിരിക്കുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജ്ജിതമാക്കിയത്.

മധ്യപ്രദേില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് ബിജെപിയുടെ വാദം. സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കി.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശിലെ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടുമെന്ന് പ്രവചിച്ചിരിക്കുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജ്ജിതമാക്കിയത്. ആകെയുള്ള 29 സീറ്റുകളില്‍ കോണ്‍ഗ്രസിന് പരമാവധി അഞ്ച് സീറ്റേ കിട്ടൂ എന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു.

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. ബി എസ് പിയുടെ രണ്ട് എംഎല്‍എമാരുടേയും സമാജ് വാദി പാര്‍ട്ടിയുടെ ഒരു എംഎല്‍എയുടേയും നാല് സ്വതന്ത്രന്മാരുടേയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരടക്കം തങ്ങള്‍ക്കൊപ്പം വരുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

എക്സിറ്റ് പോള്‍: ഇത്രയൊക്കെയായിട്ടും, എന്താവും ജനങ്ങള്‍ മോദിയില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍