UPDATES

കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജ് ബബ്ബര്‍ അടക്കമുള്ള പിസിസി പ്രസിഡന്റുമാര്‍ രാജിക്കത്ത് നല്‍കി

ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് രാജ് ബബ്ബര്‍, ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായിക്, കര്‍ണാടകയിലെ കാംപെയിന്‍ മാനേജര്‍ എച്ച്‌കെ പാട്ടീല്‍ എന്നിവര്‍ ചുമതലകള്‍ രാജി വച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസില്‍ പിസിസി പ്രസിഡന്റുമാരടക്കം നേതാക്കളുടെ കൂട്ടരാജി. ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് രാജ് ബബ്ബര്‍, ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായിക്, കര്‍ണാടകയിലെ കാംപെയിന്‍ മാനേജര്‍ എച്ച്‌കെ പാട്ടീല്‍ എന്നിവര്‍ ചുമതലകള്‍ രാജി വച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കാണ് രാജികത്ത് നല്‍കിയത്. രാഹുല്‍ ഗാന്ധി രാജി വയ്ക്കണം എന്ന ആവശ്യം ശക്തമായിരിക്കുന്നതിന് ഇടയിലാണിത്.

യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ സോണിയ ഗാന്ധി മാത്രമാണ് മത്സരിച്ചത്. ഫത്തേപ്പൂര്‍ സിക്രിയില്‍ മത്സരിച്ച, മുന്‍ ബോളിവുഡ് നടന്‍ കൂടിയായ രാജ് ബബ്ബര്‍ 4,95,065 വോട്ടിനാണ് ബിജെപിയിലെ രാജ് കിമര്‍ ചഹറിനോട് പരാജയപ്പെട്ടത്. അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റത് 55,120 വോട്ടിനാണ്. അമേഠി ഡിസിസി പ്രസിഡന്റ് യോഗേന്ദ്ര മിശ്രയും രാജി നല്‍കിയിട്ടുണ്ട്.

21 ലോക്‌സഭ സീറ്റുള്ള ഒഡീഷയില്‍ ഒരു സീറ്റ് മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് നേടിയത്. ഒഡീഷ നിയമസഭയില്‍ ഒമ്പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ 147 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസിന് ജനവിശ്വാസം നഷ്ടമായി എന്ന്് സമ്മതിച്ച നിരഞ്ജന്‍ പട്‌നായിക്, പാര്‍ട്ടി സംഘടനയെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ അവസരവാദികളെ ഒഴിവാക്കി, യുവാക്കളെ കൂടുതലായി കൊണ്ടുവരണം എന്ന് അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തോല്‍വിയില്‍ 100 ശതമാനം തനിക്ക് ഉത്തരവാദത്തമുണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാജിക്കാര്യം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നാളത്തെ പ്രവര്‍ത്തക സമിതിക്ക് ശേഷം രാഹുല്‍ ഗാന്ധി രാജി വച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍