UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ക്കോട് ഇരട്ടക്കൊല; കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ല: രാഹുൽ ഗാന്ധി

മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

കാസര്‍ക്കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലാതകം ഞെട്ടിക്കുന്നതാണ്.  മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.  കൊലപാതകം ഒരിക്കലും നീതികരിക്കാനാവില്ല കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ല- അദ്ദേഹം ട്വീറ്റിൽ പറയുന്നു.

അതേസമയം,  യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുകയാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.   ഇതിനിടെ സംസ്ഥാന വ്യാകമായി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോൺഗ്രസിനെതിരെതിരെയാണ് നടപടി. മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.   ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നൽകി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍