UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; മറുപടി പരിഹാസം നിറഞ്ഞതെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നതായി എപി അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ സംഭവത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നടക്കം ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ എപി അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അതേസമയം അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നതായി എപി അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പുറത്തായാലും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 24 ന്യൂസിനോടാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്.

ALSO READ: ഈ അവമതിപ്പ് മാറ്റാന്‍ സിപിഎം എന്തുചെയ്യണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ മനോഭാവത്തില്‍ മാറ്റമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദിയെ എല്ലാവരും അവഗണിച്ചപ്പോഴാണ് താന്‍ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചത്. അബ്ദുള്ളക്കുട്ടി എന്ന് പേരുള്ള താന്‍ മോദിയെ പ്രശംസിച്ചതായിരിക്കാം ഇത്രയും വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. പക്ഷേ മോദി ശരിയാണെന്ന് അദ്ദേഹം അഞ്ച് കൊല്ലം ഭരിച്ച് അത് തെളിയിച്ചുവെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയെ പേടിയാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിയവരുണ്ട്. ഒരാള്‍ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാന്‍ ഒരുപാടുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്രമോദിയെ പുകഴ്ത്തി രംഗത്തെത്തിയ അബ്ദുള്ളകുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ആദ്യം ഫേസ്ബുക്കിലും പിന്നീട് മാധ്യമങ്ങളോടും നിലപാട് അറിയിച്ച അബ്ദുള്ളക്കുട്ടി പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാനോ നിലപാടിൽ നിന്ന് പിന്നോട്ട് പോവാനോ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി.

പോസ്റ്റ് വിവാദമായതോടെ അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിവാദത്തിൽ കണ്ണൂര്‍ ഡിസിസിയും പരാതിയുമയി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോളത്തെ നടപടി. മുമ്പ് മോദിയെ സ്തുതിച്ചതിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍