UPDATES

എഐസിസി വക്താവ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടു; ശിവസേനയിൽ ചേർന്നു

ട്വിറ്ററിലെ തന്റെ ബയോ ഇവർ മാറ്റം വരുത്തി. എഐസിസി ദേശീയ വക്താവ് എന്ന രേഖപ്പെടുത്തിയിരുന്നതാണ് ഇവർ തന്റെ അക്കൗണ്ടിൽ നിന്നും നീക്കിയത്.

എഐസിസി വക്താവും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ദിവസങ്ങളായി തുടരുന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രിയങ്ക ചതുർവേദിയുടെ നടപടി. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ഇതിന്റെ സ്ഥിരീകരണം എന്ന നിലയിൽ ട്വിറ്ററിലെ തന്റെ ബയോ ഇവർ മാറ്റം വരുത്തി. എഐസിസി ദേശീയ വക്താവ് എന്ന രേഖപ്പെടുത്തിയിരുന്നതാണ് ഇവർ തന്റെ അക്കൗണ്ടിൽ നിന്നും നീക്കിയത്.

കോൺഗ്രസ് നേതാക്കൾക്കെതിരെ രുക്ഷമായ ആരോപണങ്ങളുമായും നേരത്തെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. നേതാക്കൾ മോശമായി പെരുമാറാൻ ശ്രമിച്ചെന്നായിരുന്നു അരോപണം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹച്യത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് പാർട്ടി ദേശീയ വക്താക്കളിൽ ഒരാളായിരുന്നു പ്രിയങ്ക ചതുർവേദിയുടെത്. അതേസമയം, പ്രിയങ്ക ചതുർവേദി ബിജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്തിയറിയിച്ച് കഴിഞ്ഞ ദിവസം​ പ്രിയങ്ക പ്രതികരിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്നായിരുന്നു​ പ്രിയങ്കയുടെ ട്വീറ്റ്. പാർട്ടിക്ക് വേണ്ടി താന്‍​ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നത്​ സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍