UPDATES

വിപണി/സാമ്പത്തികം

ഓണച്ചന്തകളില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ അരി കിട്ടാനില്ല, മുഖ്യമന്ത്രിയുടെ സഹായം തേടി കണ്‍സ്യൂമര്‍ ഫെഡ്

ഓണച്ചന്തകൾ സെപ്റ്റംബർ ഒന്നുമുതല്‍ ആരംഭിക്കാനാണ് തീരുമാനം.

ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഓണചന്തകൾ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനുള്ള അരി കിട്ടാനില്ല. ആന്ധ്ര ജയ അരി വിതരണം ചെയ്യാൻ ടെൻഡര്‍ ഏറ്റെടുത്ത ഏജൻസികൾ ഇതിനാവില്ലെന്ന് കൺസ്യൂമർ ഫെഡിനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. മൂന്ന് ഏജൻസികളാണ് 68,684 ക്വിന്റൽ ആന്ധ്ര ജയ അരി ടെൻഡർ എടുത്തിരുന്നത്. ഇവരുടെ പിന്‍മാറ്റത്തോടെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കൺസ്യൂമർഫെഡിന്റെ ആവശ്യം.

ഓണച്ചന്തകൾ സെപ്റ്റംബർ ഒന്നുമുതല്‍ ആരംഭിക്കാനാണ് തീരുമാനം. ഇതിനിടെ വീണ്ടും ടെൻഡർ വിളിച്ച് പുതിയ ഏജൻസികളെ നിശ്ചയിക്കാനാവില്ലെന്നതാണ് കൺസ്യൂമർഫെഡിനു മുന്നിലുള്ള വെല്ലുവിളി, വിതരണമേറ്റെടുത്ത ഏജൻസികൾ പിന്മാറിയാൽ ഉയർന്ന തുകയ്ക്ക് അരി വാങ്ങേണ്ടിവരും. ഇതോടെ വൻ നഷ്ടവും സംഭവിക്കും.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സേഞ്ചിനാണ് (എൻ.സി.ഡി.ഇ.എക്സ്.) സബ്‌സിഡി സാധനങ്ങൾ കൺസ്യൂമർഫെഡിന് വിതരണം ചെയ്യാൻ ഓർഡർ നൽകിയത്. ഇവരിൽ നിന്ന് ടെൻഡറെടുത്ത ഏജൻസികളാണ് അരി വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചിട്ടുള്ളത്.ഈ ഏജൻസികൾ മൂന്നും കേരളത്തിലുള്ളതാണ്. ഇവർ നേരത്തെയും കൺസ്യൂമർഫെഡിന് സാധനങ്ങൾ നൽകിയിരുന്നു.

ഇക്കാര്യം വ്യക്തമാക്കി കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് മുഖ്യമന്ത്രിക്ക് കത്തും സമർപ്പിച്ചിട്ടുണ്ട്. നിലവിൽ സബ്‌സിഡി ഇനത്തിൽ സർക്കാർ നൽകേണ്ട തുകയുടെ ഒരു വിഹിതം മുൻകൂറായി കൺസ്യൂമർ ഫെഡിന് നൽകിയിട്ടുണ്ട്. എന്നാൽ ഉയർന്ന വിലയ്ക്ക് അരി വാങ്ങാനുള്ള നീക്കമാണ് പിന്മാറ്റത്തിനു പിന്നിലുണ്ടെന്നും ഏജൻസികളുടേത് മനഃപൂർവം വിലകൂട്ടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും ചെയർമാൻ കത്തിൽ പറയുന്നു.

അതേസമയം, സാധനങ്ങൾ വിതരണംചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ, നഷ്ടം ഏജൻസികൾ നൽകിയ സെക്യൂരിറ്റി തുകയിൽനിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്. കൂടാതെ എൻ.സി.ഡി.ഇ.എക്സിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ഏജൻസികൾ രജിസ്റ്റർ ചെയ്യുകയും ബാങ്ക് ഗാരന്റിയും നിശ്ചിത നിശ്ചിത തുക കെട്ടിവയ്ക്കുകയും ചെയ്യണം. ഇതിന് പുറമെ ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിലും ഏജൻസികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഏജൻസികളുടെ പിന്മാറ്റം. എന്നാല്‍ ഇക്കാര്യം എൻ.സി.ഡി.ഇ.എക്സിനെ അറിയിച്ചിട്ടില്ലെന്നത് ദുരുഹതയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (MNU): വ്യാജ ചരിത്രനിര്‍മ്മിതി എന്ന കൊടിയ അനീതി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍