UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരാര്‍ജീവനക്കാര്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ട്; മനുഷ്യാവകാശ കമ്മീഷന്‍

കേരളസര്‍വകലാശാലയിലെ സ്വയംഭരണ എന്‍ജിനീയറിങ് കോളേജ് കരാര്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.

കരാര്‍ജീവനക്കാര്‍ക്ക് പ്രസവാവധി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പ്രസവാവധിയെടുത്തതിന് വര്‍ധിപ്പിച്ച ശമ്പളം നിഷേധിച്ച കേരളസര്‍വ്വകലാശാലയ്ക്കെതിരെയാണ് ഉത്തരവ്. പ്രസവാവധി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരിക്ക് വര്‍ധിപ്പിച്ച ശമ്പളം ഉടന്‍ നല്‍കണമെന്നും രജിസ്ട്രാറോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കേരളസര്‍വകലാശാലയിലെ സ്വയംഭരണ എന്‍ജിനീയറിങ് കോളേജ് കരാര്‍ജീവനക്കാരിയാണ് പരാതി നല്‍കിയത്. പ്രസവാവധി സേവനകാലാവധിയുടെ ഭാഗമല്ലെന്നായിരുന്നു സര്‍വകലാശാലയുടെ വാദം.

കേരള സര്‍ക്കാരും സിഎച്ച് റാഷിദയും തമ്മിലുള്ള കേസിലും കരാര്‍ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും വനിത ജീവനക്കാരും തമ്മിലുള്ള കേസില്‍ ദിവസ വേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും പ്രസവാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതി വിധിയും കമ്മീഷന്‍ എടുത്തു പറഞ്ഞു.

Read More : സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധൃതിയില്ലെന്ന് ബിജെപി; കര്‍ണാടകയില്‍ ഇന്ന് നിയമസഭാകക്ഷി യോഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍