UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറ പൊളിച്ചു നീക്കല്‍; നിര്‍ദേശം പാലിക്കാതെ കരാറുകാരന്‍ മുങ്ങി

ഇന്നലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും തോട്ടപ്പള്ളി സ്പില്‍വേയിലൂടെ പ്രതീക്ഷിച്ച വേഗത്തില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മണ്‍ചിറ 50 മീറ്റര്‍ വീതം പൊളിച്ചു നീക്കണമെന്ന നിര്‍ദേശം പാലിക്കാതെ കരാറുകാരന്‍ മുങ്ങി. കരാറുകാരന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനെത്തുടര്‍ന്ന് മണ്‍ചിറയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ് ഇറിഗേഷന്‍ വകുപ്പ്. ഇതോടെ കരാറുകാരനെ അറസ്റ്റ് ചെയ്ത് മണ്‍ചിറ പൊളിക്കാനുള്ള നടപടിയെടുക്കണമെന്നു കലക്ടര്‍ക്കു ശുപാര്‍ശ ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പ് തയാറെടുക്കുകാണ്. മണ്‍ചിറയുടെ അടിയിലുള്ള ഷീറ്റ് പൈലിങ് പൊളിക്കുന്നതിനുള്ള ഉപകരണം കരാറുകാരന്റെ പക്കലാണ്.
ഇന്നലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും തോട്ടപ്പള്ളി സ്പില്‍വേയിലൂടെ പ്രതീക്ഷിച്ച വേഗത്തില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍