UPDATES

അഴിമതി: 15 നികുതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിലെ (സിബിഡിടി) 15 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഴിമതി ആരോപണം നേരിടുന്ന 15 ഉന്നത നികുതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ 12 പേരോട് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ഒരാഴ്ച മുമ്പ് ധന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിലെ (സിബിഡിടി) 15 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതില്‍ 11 പേര്‍ക്കെതിരെ സിബിഐ കേസുണ്ട്. രണ്ട് പേര്‍ക്കെതിരെ റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഫയല്‍ ചെയ്ത കേസുകള്‍. കമ്മീഷണര്‍ റാങ്കുള്ളവരും അതിന് മുകളിലുള്ളവരുമാണ് മിക്ക ഉദ്യോഗസ്ഥരും. ക്രിമിനല്‍ ഗൂഢാലോചനയും കൈക്കൂലിയുമടക്കം രണ്ട് കേസുകള്‍ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അനൂപ് ശ്രീവാസ്തവയ്‌ക്കെതിരെയുണ്ട്. ഇതിന് പുറമെ പണം അപഹരിക്കല്‍, ലൈംഗികാതിക്രമം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളും. കമ്മീഷണര്‍ അതുല്‍ ദീക്ഷിതിനെതിരെയും രണ്ട് സിബിഐ കേസുകള്‍. തട്ടിപ്പ് കേസും അനധികൃത സ്വത്ത് സമ്പാദന കേസും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍