UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭർത്താവിന്റെ വീട്ടില്‍ പ്രവേശിക്കുന്നത് തടയരുതെന്ന വിധിയിൽ സന്തോഷമുണ്ടെന്ന് കനകദുർഗ; അപ്പീൽ നൽകുമെന്ന് ഭർത്താവ്

വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം പിന്നീട് പരിഗണിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനക ദുർഗക്ക് തിരികെ ചെല്ലാൻ അനുമതി. കനക ദുർഗ വീട്ടിൽ തിരികെയെത്തുന്നത് ആരും തടയുരുതെന്നും കോടതി ഉത്തരവിട്ടു. പെരിന്തൽമണ്ണ ഗ്രാമകോടതിയുടെതാണ് ഉത്തരവ്. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം പിന്നീട് പരിഗണിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് കനകദുർഗ വ്യക്തമാക്കി. ഉത്തരവ് കൈയിൽ കിട്ടിയിട്ടുണ്ടെന്നും അധികം താമസിക്കാതെ വീട്ടിൽ പോകുമെന്നും അവർ വ്യക്തമാക്കി.

ശബരിമല ദർശത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞായിരുന്നു കനകദുര്‍ഗ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ വീട്ടിൽ കയറുന്നതിൽ നിന്നും വിലക്കുകയായിരുന്നു. അമ്മയും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇവരെ ഇറക്കിവിടുകയുമായിരുന്നു. പരിക്കേറ്റ കനകദുര്‍ഗയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ചെയിരുന്നു.

എന്നാല്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഇവരെ വീട്ടില്‍ താമസിപ്പിക്കാന്‍ ഭര്‍ത്താവും തയ്യാറായില്ല. ഇതോടെ കനകദുര്‍ഗയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താത്കാലിക ആശ്വാസ കേന്ദ്രമായ സഖിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെതിരെയാണ് അവർ കോടതെയെ സമീപിച്ചത്. അതേസമയം, കോടതിവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കനക ദുർഗയുടെ ഭർത്താവ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികണം.

സി.ഐ എത്താനായി കാത്തിരിക്കുകയാണെന്നും ഉടനെ വീട്ടിലേക്ക് പോകുമെന്ന് ശബരിമലയിൽ കനകദുർഗയോടൊപ്പം കയറിയ ബിന്ദു അമ്മിണി പറഞ്ഞു. അവിടെയെത്തുമ്പോൾ എന്തായിരിക്കും പ്രതികരണം എന്നറിയില്ല. പോസിറ്റീവാകാൻ സാധ്യതയില്ല. എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ് കനകദുർഗ്ഗയുടെ സഹോദരൻ. സഹോദരൻ തന്നെയായിരിക്കും മുന്നിലുണ്ടാകുക. വിധി കിട്ടിയ സ്ഥിതിക്ക് നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതു ചെയ്തിട്ടില്ലെങ്കിൽ പൊലീസിന്റെ വീഴ്ചയായേ കണക്കാക്കാൻ സാധിക്കൂ എന്നും ബിന്ദു അമ്മിണി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍