UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ക്കോഴ കേസ്: കെഎം മാണിക്ക് കനത്ത തിരിച്ചടി; കുറ്റവിമുക്തനാക്കിയ റിപോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ റിപോര്‍ട്ടും തള്ളിയത്.

മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കാമെന്നുമുള്ള വിജിലന്‍സ് റിപോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ റിപോര്‍ട്ടും തള്ളിയത്. മാണി നിരപരാധിയാണെന്ന്  നിലപാടിന് കനത്ത തിരിച്ചടിയാണ് ഇന്നത്തെ കോടതി നടപടി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും അന്വേഷണം പൂര്‍ണമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാറിന്റെ അനുമതി വാങ്ങണമെന്നും കോടതി വിജിലന്‍സ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. അനുമതി വാങ്ങിയ വിവരം ഡിസംബര്‍ 10ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലോടെയായിരുന്നു വിഷയം ചര്‍ച്ചയായത്. പ്രമുഖ ബാറുടമയായ ബിജു രമേശാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ അന്വഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടയാണ് പ്രാഥമിക പരിശോധനയക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയതത്.

തുടര്‍ന്ന് എസ് പി സുകേശന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കെഎം മാണിക്കെതിരേ കേസെടുക്കാന്‍ തെളിവുണ്ടെന്ന് തെളിവുണ്ടൈന്ന റിപോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപോര്‍ട്ട നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ തന്നെ മാണിയ കുറ്റവിമുക്താനാക്കുന്നതിനായി വിജിലന്‍സ് ആദ്യ റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വിജിലന്‍സ് കോടതി ആദ്യറിപോര്‍ട്ട് തള്ളുകയായിരുന്നു. ഇതടക്കം മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയത്. വിഎസ്.അച്യുതാനന്ദന്‍, പരാതിക്കാരന്‍ ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, വി മുരളീധരന്‍ എംപി എന്നിവരാണ് കേസിലെ പ്രധാന ഹരജിക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍