തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ശശി തരുര്‍ രാജ്യത്തെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ബിജെപി ആരോപണം.
പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കുട്ട ആക്രമണത്തില്‍ അപലപിച്ചുള്ള ശശി തരൂര്‍ എംപിയുടെ
ട്വീറ്റ് വിവാദമാവുന്നു. ഇന്ത്യയില്‍ മുസ്ലിംങ്ങളേക്കാള്‍ പശുവാണ് സുരക്ഷിതരെന്ന ട്വീറ്റാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദു പാക്കിസ്ഥാന്‍ പ്രസ്താവനയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പേയാണ് തരൂരിന്റെ പുതിയ പ്രതികരണം. എന്‍ഡിഎ സര്‍ക്കാരനെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ക്കിടെ രാജ്യത്തെ ആള്‍ക്കുട്ടകൊലപാതകങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള അഭ്യന്തമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് ദ പ്രിന്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ ആരോപണം. രാജ്യത്ത് അടുത്തിലെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ അവകാശവാദവും തരുര്‍ തള്ളുന്നുണ്ട്.
Why BJP Ministers’ claims about reduction in communal violence don’t stand up to the facts: It seems safer in many places to be a cow than a Muslim. https://t.co/ZACOJ005rs
— Shashi Tharoor (@ShashiTharoor) July 22, 2018
ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇതുവരെ രാജ്യത്തുണ്ടായ വിവിധ ഹിന്ദുത്വ ആക്രമണങ്ങളില്‍ 389 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ പറയുന്നു. 15 കാരനായ ജുനൈദ് ഖാന്‍ ഡല്‍ഹിയില്‍ ട്രെയിനില്‍ വച്ച് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി മരിച്ചുതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരത്തുന്ന തരൂര്‍ നൂറിലധികം പേര്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേറ്റെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള മാധ്യമ റിപോര്‍ട്ടുകള്‍ മാത്രം മതി രാജ്യത്തെ ഗോരക്ഷകരുടെ അതിക്രമങ്ങള്‍ വ്യക്തമാക്കുന്നതിനെന്നും തരൂര്‍ ലേഖനത്തില്‍ വ്ക്തമാക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70 ഗോരക്ഷാ ആക്രണങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളത്, ഇതില്‍ 90 ശതമാനത്തിലധികവും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തേറിയ ശേഷമാണെന്നും തരുര്‍ ആരോപിക്കുന്നു.
അതേസമയം, തരൂരിന്റെ പ്രസ്താവനയക്കെതിരേ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ശശി തരുര്‍ രാജ്യത്തെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ബിജെപി ആരോപണം.
പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം കൊല്ലാക്കൊല ചെയ്ത ഒരു വൃദ്ധനെ പോലീസ് വേട്ടയാടുന്നത് ഇങ്ങനെയാണ്
എന്തുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് ശശി തരൂരിനോട് കടപ്പെട്ടിരിക്കുന്നു?