സംസ്ഥാനത്തെ എക സിറ്റിങ്ങ് എംപിയായ സി.എൻ.ജയദേവനെ ഒഴിവാക്കി
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൽസരിക്കുന്ന മുന്നു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളായി. സംസ്ഥാനത്തെ എക സിറ്റിങ്ങ് എംപിയായ സി.എൻ.ജയദേവനെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സി എൻ ജയദേവന് പകരം തൃശൂരിൽ രാജാജി മാത്യു തോമസ് മല്‍സര രംഗത്തെത്തും. സിപിഐയു മറ്റ് മുന്നു സീറ്റുകളിൽ തിരുവനന്തപുരത്തും മാവേലിക്കരയിലും നിലവിൽ എംഎൽഎമാരായ സി ദിവാകരനും, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും സ്ഥാനാർത്ഥികളാവും. വയനാട്ടിൽ പിപി സുനീറും മല്‍സരിക്കുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രൻ അറിയച്ചതിനെ തുടര്‍ന്നാണ് രണ്ടാമനായി പരിഗണിച്ച സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായത്. തൃശൂരിൽ മുൻമന്ത്രി കെപി രാജേന്ദ്രനും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാനവട്ട ചര്‍ച്ചയിൽ നറുക്ക് വീണത് രാജാജി മാത്യു തോമസിനും. മാവേലിക്കരയിലെ സ്ഥാനാർത്ഥിയായി മൂന്ന് ജില്ലാ കമ്മിറ്റികളും ചിറ്റയം ഗോപകുമാറിനെ നിർദേശിക്കുയായിരുന്നു. വയനാട് ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന പേരുകൾ പാടെ അവഗണിച്ചാണ് പിപി സുനീർ മത്സരരംഗത്തെത്തിയത്.
അടുത്ത ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അന്തിമതീരുമാനം കൈക്കൊള്ളുക. സീറ്റുവിഭജനം അന്തിമമാക്കാന്‍ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും. സിപിഎം നേതൃയോഗങ്ങള്‍ക്കു ശേഷമായിരിക്കും സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നാണ് വിവരം.