UPDATES

“പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറിഞ്ഞ കാനം മാപ്പ് പറയണം” – സിപിഐ എറണാകുളം ജില്ല സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

എല്‍ദോ എബ്രഹാമിന് പുറത്തിറങ്ങാന്‍ വയ്യാത്ത നിലയായി. പാര്‍ട്ടി ജാഥയ്ക്ക് ആളില്ലാത്ത നിലയാവും ഇക്കണക്കിന് പോയാലുണ്ടാവുക.

പാര്‍ട്ടി എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ എറണാകുളം ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ കാര്യം പറഞ്ഞ കാനം മാപ്പ് പറയണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എല്‍ദോ എബ്രഹാമിന് പുറത്തിറങ്ങാന്‍ വയ്യാത്ത നിലയായി. പാര്‍ട്ടി ജാഥയ്ക്ക് ആളില്ലാത്ത നിലയാവും ഇക്കണക്കിന് പോയാലുണ്ടാവുക.

എല്‍ദോ എബ്രഹാമിനെ പൊലീസ് വീട്ടില്‍ക്കയറി തല്ലുകയായിരുന്നില്ല എന്നും സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് തല്ല് കിട്ടിയത് എന്നുമാണ് ഇന്നലെ കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ഇതിനെതിരെ സിപിഐയില്‍ പ്രതിഷേധം ശക്തമായത്. മന്ത്രസഭായോഗത്തില്‍ സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വിഎസ് സുനില്‍ കുമാര്‍ എല്‍ദോയെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കണ്ടാല്‍ അറിയുന്ന എംഎല്‍എയെ ആണ് പൊലീസ് മര്‍ദ്ദിച്ചത് എന്ന് ചന്ദ്രേശഖരന്‍ പറഞ്ഞിരുന്നു.

അതേസമയം എല്‍ദോ എംഎല്‍എയാണ് എന്ന് അറിഞ്ഞുകൊണ്ടാണോ തല്ലിയത് എന്ന് പൊലീസിനോട് തന്നെ ചോദിക്കണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്ന കെഇ ഇസ്മായില്‍ പക്ഷം പുതിയ സാഹചര്യത്തില്‍ വീണ്ടും തല പൊക്കി കാനത്തിനെതിരെ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടും സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നില്ല എന്ന വിമര്‍ശനം കാനത്തിനെതിരെ ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍