UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജര്‍മന്‍ യാത്ര; മന്ത്രി കെ രാജുവിന്റെ വിശദീകരണം തള്ളി സിപിഐ

സംസ്ഥാനത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവയ്‌ക്കേണ്ടതായിരുന്നെന്നുമാണ്  പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

പ്രളയക്കെടുതിക്കിടെ  വിദേശത്തേക്ക് പോവാന്‍ പാര്‍ട്ടിയുടെ അനുമതി ഉണ്ടായിരുന്നെന്ന വനം മന്ത്രി കെ രാജുവിന്റെ പ്രസ്താവന തള്ളി സിപി ഐ.  യാത്രാ അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രതുടരാനുള്ള തീരുമാനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ല. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവയ്‌ക്കേണ്ടതായിരുന്നെന്നുമാണ്  പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

കേരളം അതിരൂക്ഷമായ സാഹചര്യം നേരിടുന്ന  സമയത്ത് സര്‍ക്കാരിലെ പാര്‍ട്ടി പ്രതിനിധി നടത്തിയ നിരുത്തരവാദിത്വപരമായ നടപടി സംഘടനയ്ക്ക് ദോഷം ചെയ്തു-  സി പി ഐ വ്യക്തമാക്കുന്നു.  ജര്‍മന്‍ യാത്ര വെട്ടിച്ചുരുക്കി ഇന്നലെ സംസ്ഥാനത്ത് തിരിച്ചെത്തിയ കെ രാജു രാത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ വിദേശ യാത്ര വിഷയത്തില്‍ കാനം നേരിട്ട് അതൃപ്തി അറിയിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, രാജുവിന്റെ നടപടിക്കെതിരേ പാര്‍ട്ടി രംഗത്തെത്തിയതോടെ മന്ത്രിക്കെതിരേ സംഘടനാ തലത്തില്‍ നടപടിയുണ്ടായേക്കുമെന്ന സൂചനയും ശക്തമാണ്. വിഷയം പാര്‍ട്ടിയുടെ അകത്ത് ചര്‍ച്ചചെയ്യുമെന്നും, രാജുവിന്റെ യാത്ര അനവസരത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രയപ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിനും സമാന നിലപാടാണ്.

മിസ്റ്റര്‍ ചെന്നിത്തല, എത്ര പെട്ടെന്നാണ് നിങ്ങള്‍ വെറുമൊരു രാഷ്ട്രീയ മുതലെടുപ്പുകാരനായി ചുരുങ്ങിയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍