ചാത്തനൂർ എംഎൽഎ ജി.എസ്. ജയലാനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ. പാര്‍ട്ടി അറിയാതെ ആശുപത്രി വാങ്ങാന്‍ കരാറെഴുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും ചാത്തനൂര്‍ എംഎൽഎയെ നീക്കാൻ തീരുമാനം ഉണ്ടായത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തിന്റെതാണ് നടപടി. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം നടപ്പാക്കുക.
തിരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചാൽ കൊല്ലം ജില്ലാ കൗണ്‍സില്‍, സംസ്ഥാന കൗണ്‍സില്‍ എന്നിവയിൽ നിന്നും ജയലാല്‍ ജയലാൽ പുറത്ത് പോവേണ്ടിവരും. ജയലാല്‍ പ്രസിഡന്റായി റജിസ്റ്റര്‍ ചെയ്ത സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടാണ് ജയലാലിനെതിരായ നടപടിക്ക് ആധാരം.
കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാന്‍ സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തീരുമാനിക്കുകയായിരുന്നു. ആശുപത്രി വാങ്ങാന്‍ കരാറെഴുതിയിട്ടും ഒരു കോടിയിലേറെ രൂപ നല്‍കിയ ശേഷവും പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിക്കാതിരുന്നത് എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും നിര്‍വാഹക സമിതി യോഗം വിലയിരുത്തി.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി റജിസ്റ്റര്‍ ചെയ്തത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, ചാത്തന്നൂര്‍ മണ്ഡലം കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി. 80 കോടി രൂപ ഓഹരി മൂലധനമായി സമാഹരിക്കാനായിരുന്നു ലക്ഷ്യം. തുക മുഴുവന്‍ ഉടമകള്‍ക്ക് നല്‍കുന്നതിനു മുന്‍പേ ആശുപത്രിയുടെ ഭരണ നിയന്ത്രണം സംഘത്തിനു ലഭിച്ചതെങ്ങനെയെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു.
വിശ്വാസ വോട്ടിലേയ്ക്ക് പോകാതെ കുമാരസ്വാമി ഇന്ന് രാജി വയ്ക്കും? എഴ് മണിക്ക് ഗവര്‍ണറെ കാണും