UPDATES

തരിഗാമിയെ ഹാജരാക്കാനുള്ള യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തില്ല, അദാനിയുടെ കേസിലുള്ള തിടുക്കം ഇതില്‍ എന്തുകൊണ്ടില്ല എന്ന് സിപിഎം

റോസ്റ്റര്‍ പ്രകാരം 26ന് കേസ് ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് രമണ നിര്‍ദ്ദേശം നല്‍കിയിരുന്നത് എന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിലെ സിപിഎം മുന്‍ എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്നും ലിസ്റ്റ് ചെയ്തില്ല. ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പായി ഓഗസ്റ്റ് നാലിനാണ് തരിഗാമി അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ ആക്കിയത്.

ഓഗസ്റ്റ് 22ന് അഡ്വക്കറ്റ് ഷാദാന്‍ ഫരാസത് മുഖേന ജസ്റ്റിസ് എന്‍ വി രമണയുടെ ബഞ്ചിന് മുമ്പാകെ കേസ് മെന്‍ഷന്‍ ചെയ്തിരുന്നു. റോസ്റ്റര്‍ പ്രകാരം 26ന് കേസ് ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് രമണ നിര്‍ദ്ദേശം നല്‍കിയിരുന്നത് എന്ന് സിപിഎം ചൂണ്ടിക്കാട്ടി.

അദാനിയുടെ തിടുക്കപ്പെട്ട് ലിസ്റ്റ് ചെയ്ത സുപ്രീം കോടതി നടപടി കീഴ് വഴക്കം ലംഘിക്കുന്നതാണ് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഓഗസ്റ്റ് 16ന് വിമര്‍ശിച്ചിരുന്നു. ഇതും സിപിഎം ചൂണ്ടിക്കാട്ടുന്നു. ചില കേസുകള്‍ പെട്ടെന്ന് ലിസ്റ്റ് ചെയ്യുമ്പോള്‍ മറ്റ് ചിലത് എന്തുകൊണ്ട് ലിസ്റ്റ് ചെയ്യുന്നില്ല എന്നും സിപിഎം ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍