UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂർ ആത്മഹത്യ: പികെ ശ്യാമളക്കെതിരായ നടപടി പരസ്യ ശാസനയിൽ ഒതുങ്ങിയേക്കും

ആന്തുർ‌ വിഷയത്തില്‍ പാർട്ടി സ്വീകരിച്ച നിലപാടുൾ വ്യക്തമാക്കാൻ സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും. ആന്തൂർ ധർമ ശാലയിൽ ഇന്ന് വൈകീട്ടാണ് വിശദീകരണ യോഗം.

കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് ജാഗ്രത കുറവുണ്ടായാതായി സിപിഎം വിലയിരുത്തലെന്ന് റിപ്പോർട്ട്. വിഷയത്തിൽ താക്കീത്, ശാസന, പരസ്യശാസന എന്നിവയില്‍ എതെങ്കിലുമൊന്നിനാണ് സാധ്യതയെന്ന് മനോരമ റിപ്പോർട്ട് പറയുന്നു.

സിപിഎം സഹയാത്രികൻ കൂടിയായ കെട്ടിട ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് പാര്‍ട്ടിയുടെ പ്രതിശ്ചായക്ക് മോശമുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍ വിമര്‍ശനമുയരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റി അംഗമായ ശ്യാമളയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

കെട്ടിടത്തിന് അനുമതി നൽകാൻ തടസം ഉണ്ടെങ്കില്‍ പരിഹരിച്ച് നടപടികൾ പൂർത്തിയാക്കാൻ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും നഗരസഭാ അധ്യക്ഷ വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നില്ല. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായാല്‍ അത് തിരുത്തിക്കേണ്ട ചുമതല ഭരണസമിതിക്കാണ്. നഗര സഭാ അധ്യക്ഷൻ ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും യോഗക്കിൽ വിമര്‍ശനമുണ്ടായി. സിപിഎം കേന്ദ്രകമ്മറ്റി അംഗവും ശ്യാമളയുടെ ഭര്‍ത്താവുമായ എംവി ഗോവിന്ദന്‍ പങ്കെടുത്തെങ്കിലും ചര്‍ച്ചയില്‍ ഇടപെട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആന്തുർ‌ വിഷയത്തില്‍ പാർട്ടി സ്വീകരിച്ച നിലപാടുൾ വ്യക്തമാക്കാൻ സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും. ആന്തൂർ ധർമ ശാലയിൽ ഇന്ന് വൈകീട്ടാണ് വിശദീകരണ യോഗം.

അതിനിടെ, ആന്തൂര്‍ നഗരസഭ വിഷയത്തിൽ രൂക്ഷ വിമർശനുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സംഭവങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അര്‍ഹതയുള്ളവരെ അനാവശ്യമായി നടത്തിക്കരുതെന്നും അദ്ദേഹം ഹരിപ്പാട് പ്രതികരിച്ചു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍ക്കണമെന്നായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി വീണ്ടും ആ കാര്യം ഉദ്യോഗസ്ഥരോട് ഓര്‍പ്പെടുത്തി. ചുവപ്പുനാട പൂര്‍ണമായും ഒഴിവാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ചു.

അതിനിടെ പി.കെ.ശ്യാമളക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത വ്യവസായി സാജന്‍റെ ഭാര്യ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. പി.കെ.ശ്യാമളക്കെതിരെയും സസ്പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് സാജന്‍റെ ഭാര്യ ഇ.പി.ബീന മുഖ്യമന്ത്രി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവിനും കത്തയക്കും. അതേ സമയം സാജന്‍റെ ഭാര്യ ബിന അടക്കമുള്ളവരുടെ മൊഴി വളപട്ടണം പൊലീസ് രേഖപ്പെടുത്തി. fഇതിന് പുറമെ പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട‌് സർക്കാർ നിയോഗിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതികൾ ആന്തൂരിലെത്തി പരിശോധന തുടങ്ങി. ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെയും ചീഫ് ടൗൺ പ്ലാനറുടെയും നേതൃത്വത്തിൽ രണ്ടു സംഘങ്ങളാണ‌് പരിശോധന നടത്തുന്നത‌്.

എത്രകാലം നിങ്ങള്‍ കാഴ്ചക്കാരായിരിക്കും?: ഐപിഎസ് അസോസിയേഷനോട് ശ്വേതാ സഞ്ജീവ് ഭട്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍