UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐകെഎമ്മിൽ ബന്ധുനിയമനമെന്ന് സിപിഎം എംഎൽഎയുടെ കത്ത്; നടപടി തടഞ്ഞത് കോടിയേരിയെന്ന് ആരോപണം

മന്ത്രിസഭ അംഗീകരിച്ച ഐകെഎമ്മുമായി ബന്ധപ്പെട്ട റീ സ്ട്രക്ചറിങ് റിപ്പോർട്ടിൽ പറയാത്ത വിധമാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടുന്നണ് എംഎൽഎ നൽകിയ കത്ത്.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രൻ ഡി.എസ്. നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷന്‍ (ഐകെഎം) ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരെ സിപിഎം എംഎൽഎ മന്ത്രിക്കു നൽകിയ കത്ത് പുറത്തുവിട്ട് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. നിയമനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു സ്വന്തം ലെറ്റർ പാഡിൽ മന്ത്രി എ.സി.മൊയ്തീനു ഡിസംബർ 5നു നൽകിയ കത്താണ് ഫിറോസ് പറത്തുവിട്ടത്. അനധികൃത നിയമനത്തിനെതിരെ എംഎൽഎ നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു മന്ത്രി വ്യക്തമാക്കണമെന്നു ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രിസഭ അംഗീകരിച്ച ഐകെഎമ്മുമായി ബന്ധപ്പെട്ട റീ സ്ട്രക്ചറിങ് റിപ്പോർട്ടിൽ പറയാത്തവിധമാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടുന്നണ് എംഎൽഎ നൽകിയ കത്ത്. ഒരു ലക്ഷം രൂപ ശമ്പളവും 10% ഇൻക്രിമെന്റുമടക്കം വൻതുക നൽകി ദീർഘകാലത്തേക്കാണു നിയമനം. ഇത് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ബന്ധപ്പെട്ട് റിപ്പോർട്ട് അംഗീകരിക്കുന്നതിനു മുൻപെ തന്നെ നിയമനം നടത്തിയെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, പരാതിയിൽ അഡീഷനൽ ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് തേടിയെങ്കിലും തുടർ നടപടിയുണ്ടായിലെന്നും പികെ ഫിറോസ് പറയുന്നു. നിയമനം അനധികൃതമാണെന്ന് താൻ നേരത്തെ ആരോപിച്ചപ്പോൾ തനിക്കു ഭ്രാന്താണെന്നു പരിഹസിച്ച മന്ത്രി ഇ.പി ജയരാജൻ തങ്ങളുടെ സ്വന്തം എംഎൽഎയ്ക്കും ഭ്രാന്താണെന്നു പറയുമോയെന്നും ഫിറോസ് ചോദിക്കുന്നു. അനധികൃത നിയമനം സംന്ധിച്ച് ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി സ്വന്തം പാർട്ടി എംഎൽഎയുടെ പരാതി സംബന്ധിച്ചു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ താൽപര്യമാണ് ബന്ധുനിയമനം നടത്തിയതു തെളിഞ്ഞിട്ടും കെ.ടി.ജലീൽ രാജിവയ്ക്കാത്തതിനു കാരണമെന്ന് മുൻ ആരോപണവും ഫിറോസ് ആവർത്തിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍