UPDATES

വാര്‍ത്തകള്‍

വട്ടിയൂർകാവിൽ വോട്ട് കച്ചവടം നടത്തിയത് സിപിഎം: കുമ്മനം

തിരഞ്ഞെടുപ്പിൽ സീറ്റുകൾ സംബന്ധിച്ച് ബിജെപിയിൽ തർക്കമില്ലെന്നും കുമ്മനം പറയുന്നു. എല്ലാവരുടേയും താൽപര്യങ്ങൾ ഉൾക്കൊണ്ടാണ് തയ്യാറാക്കിയത്.

കോലീബി സഖ്യം ആരോപിക്കുന്ന സിപിഎമ്മാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടത്തിയതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കോലീബി ആരോപണം തള്ളിക്കളയുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വട്ടിയൂർ‌ക്കാവിൽ ബിജെപി ജയിക്കാതിരിക്കാൻ സിപിഎം വോട്ടുകൾ കെ മുരളീധരന് മറിച്ചുകൊടുക്കുകയായിരുന്നെന്നും പ്രതികരിച്ചു.

വരുന്ന ലോക്സഭാസീറ്റിലും സിപിഎം സമാന നിലപാട് സ്വീകരിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, കേരളത്തിൽ ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ന്യൂസ് 18 കേരളതോതടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പിൽ സീറ്റുകൾ സംബന്ധിച്ച് ബിജെപിയിൽ തർക്കമില്ലെന്നും കുമ്മനം പറയുന്നു. എല്ലാവരുടേയും താൽപര്യങ്ങൾ ഉൾക്കൊണ്ടാണ് തയ്യാറാക്കിയത്. പത്തനംതിട്ടയിലെ സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടിക്രമങ്ങളുടെ കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്.

എന്നാൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മൽസരിക്കുമോ എന്ന കാര്യത്തിൽ തുഷാർ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാൻ കഴിയില്ലെന്നും കുമ്മനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍