UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; കമ്യൂണിസ്റ്റ് കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പരാജയപ്പെട്ടു: കോടിയേരി

അദ്ദേഹം തിരുത്തൽ നടപടിക്ക് വിധേയനായിട്ടുണ്ട്. അതിന് അനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്.

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. വിഷയത്തിൽ പത്മകുമാറിന് പല നിലപാടുകളിൽ വിഴ്ച പറ്റി. കമ്യൂണിസ്റ്റ് കാഴ്ച്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നതില്‍ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടെന്നും കൊടിയേരി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് പാർട്ടി സെക്രട്ടറിയുടെ വിമര്‍ശനം. പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ പത്മകുമാര്‍ അവിടെ നിലവിലുള്ള പരമ്പരാഗതമായ രീതികളിൽ പെട്ടുപോയിട്ടുണ്ട്. അതേ സമയം അദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം. ആ നിലപാട് ഉയര്‍ത്തി പിടിക്കുന്നതിലാണ് അദ്ദേഹത്തിന് വീഴ്ച സംഭവിച്ചത്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും തിരുത്തിക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം തിരുത്തൽ നടപടിക്ക് വിധേയനായിട്ടുണ്ട്. അതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം ഉള്ളത്. അതിനിടയ്ക്ക് അദ്ദേഹത്തെ മാറ്റുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

ഇത് സിപിഎമ്മിന്റെ പ്രതികാരമോ? പ്രധാനമന്ത്രി വരുന്നതിന് മുമ്പ് ജനങ്ങള്‍ ബൈപ്പാസ് ഉദ്ഘാടനം നടത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍