UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയത്തിൽ ഇടപെടാനാണെങ്കില്‍ എൻഎസ്എസ് പാർട്ടി രൂപീകരിക്കണം; വിരട്ടാൻ നിൽക്കരുത്: കോടിയേരി

എൻഎസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്ന് അടുത്തു തന്നെ ബോധ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

എൻഎസ് എസ് പറഞ്ഞാൽ നായർ സമുദായം അനുസരിക്കുമെന്ന ജനറൽ സെക്രട്ടറി സുകൂമാരൻ നായരുടെ പ്രസ്താവനയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് ഭയപ്പെടുത്താനോ വിരട്ടാനോ നിൽക്കണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയത്തിൽ ഇടപെടാനാണെങ്കില്‍ എൻഎസ്എസ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും കൊടിയേരി വ്യക്തമാക്കി.
സമുദായ സംഘടന രാഷ്ട്രീയത്തിൽ ഇടപെടേണ്ട കാര്യമില്ല. എന്‍എസ്എസ് തുടർ‌ന്ന് വരുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ പാർട്ടി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും കോടിയേരി ബാലകൃഷണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻഎസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്ന് അടുത്തു തന്നെ സുകുമാരൻ നായർക്ക് ബോധ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ‌ പ്രതികരിച്ചു. മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയായ നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ങ്ങനാശ്ശേരിയിലെ എൻഎസ്എസ് താലൂക്ക് യൂനിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ്
സംസ്ഥാന സർക്കാറിനെയും എസ്എൻഡിപിയെയും വിമർശിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയത്. ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ജനിക്കുമുൻപ് നവോത്ഥാനത്തിന് അടിത്തറയിട്ട സംഘടനയാണ് എൻഎസ്എസ്. കേരളത്തിൽ നവോത്ഥാനം നടന്നിട്ടുണ്ടെങ്കിൽ അത് എൻഎസ് മുന്‍കയ്യെടുത്തിട്ടാണെന്നും വ്യക്തമാക്കിയിരുന്നു. അത്തരം പാരമ്പര്യമുള്ള സംഘടനെയെയാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാർ നവോത്ഥാനം പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തെല്ലാം മന്നത്ത് പത്മനാഭന്റെ ചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൻഎസ്എസ് പറഞ്ഞാല്‍ നായൻമാർ അനുസരിക്കുമോ എന്ന് കാണിച്ചു നൽകാമെന്നും തിരഞ്ഞെടുപ്പിനെ സൂചിപ്പിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു.

എൻഎസ്എസിന്റെ വാക്കുകൾ നായൻമാർ അനുസരിക്കുമോ എന്ന് കാണിക്കാം: ജി സുകുമാരൻ നായർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍