UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യനെയിങ്ങനെ വെട്ടിക്കൊല്ലാൻ പാടില്ല; കാസർക്കോട്ടെ സംഭവത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ കർശന നടപടി: കോടിയേരി ബാലകൃഷ്ണൻ

ഫലപ്രഥമായ പഴുതടച്ചുള്ള അന്വേഷണം നടത്തി കൂറ്റക്കാരെ കണ്ടെത്തണം.

കാസർക്കോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ജില്ലയിൽ എൽഡിഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. കൊലപാതത്തിന് പിന്നിൽ ആരായാലും അവർ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അത്തക്കാരെ സിപിഎം ഒരുകാരണവശാലും ഏറ്റെടുക്കില്ല. കുറ്റവാളികളെ കണ്ടെത്തി പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫലപ്രഥമായ പഴുതടച്ചുള്ള അന്വേഷണം നടത്തി കൂറ്റക്കാരെ കണ്ടെത്തണം. കൊലപാതകത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അത് കണ്ടെത്തിയും നടപടി സ്വീകരിക്കണം. പാർട്ടി ആരെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശക്തമായ അടച്ചടക്ക നടപടി സ്വീകരിക്കും. അക്രമികളെ ഒരു കാരണവശാലും പാർ‌ട്ടിയിൽ വച്ചു പൊറുപ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പാർട്ടി അന്വേഷിക്കും. പാർട്ടി നിർദേശത്തിന് വിരുദ്ധമായ നടപടികൾ ശരിയല്ല. അക്രമങ്ങളിൽ നിന്നും മറ്റ് പാർട്ടികളും പിൻമാറണം. കൊലപാതകത്തിന് ന്യായീകരണമില്ല. മുൻ അക്രമ സംഭവങ്ങളെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നത് ശരിയല്ല. മനുഷ്യരെ ഇത്തരത്തിൽ വെട്ടിക്കൊല്ലുന്നത് പ്രാകൃതമാണ്. നിലപാടുകളിൽ മാറ്റം വരുത്തുക തന്നെവേണം. അതിന് സന്നദ്ധമായി സിപിഎം രാഷ്ട്രീയ വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് ഇത്തരം ഒരു സംഭവം പുറത്തവരുന്നത്. പാർട്ടിയെ കുറിച്ച് എന്തെങ്കിലുമൊരു ധാരണയുള്ളവർ തിരഞ്ഞെടുപ്പ് ആസന്നമായി ഈ ഘട്ടത്തിൽ ഇത്തരമരു ഹീന കൃത്യത്തിന് മുതിരില്ലെന്നും സംസ്ഥാന സെക്രട്ടറി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍