UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: വിശ്വാസികളിൽ ചിലർ തെറ്റിദ്ധരിക്കപ്പെട്ടു, സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി

എസ്എഫ് ഐ പഠനക്യാംപിൽ സംസാരിക്കവെയായുന്നു അദ്ദേഹത്തിന്റെ നിലപാട്.

ശബരിമല നിലപാടിൽ സർക്കാറിന് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസികളിൽ ചിലർ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ  സംസ്ഥാനത്ത്  പാർട്ടി നേരിട്ട തിരിച്ചടിക്ക് കാരണം ശബരിമല നിലപാടാണെന്ന് പാടെ വിമർശനം ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കോടിയേരി രംഗത്തെത്തുന്നത്.

എന്നാൽ  ബിജെപിയെ തോൽപ്പിക്കണമെന്ന ഇടത് പക്ഷത്തിന്റെ പ്രചാരണമാണ് കേരളത്തിൽ യുഡിഎഫിന് തുണയായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യത്തെ ബിജെപി വെല്ലുവിളിക്കുന്നു. എന്നാല്‍ കേരളത്തിൽ അവർക്ക് കടന്നുവരാൻ ആവാത്തത് ഇടത് പക്ഷത്തിന്റെ ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്എഫ് ഐ പഠനക്യാംപിൽ സംസാരിക്കവെയായുന്നു അദ്ദേഹത്തിന്റെ നിലപാട്.

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കും ഇടത്പക്ഷ പാർട്ടികൾക്ക് വലിയ തിരിച്ചടിനേരിട്ടതെങ്ങനെയെന്ന് വിശദമായി പരിശോധനയ്ക്ക് വിധേയമാക്കണം. പലപ്പോഴും കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ദേശീയതലത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുന്നതിന് ഉചിതമായ ഇടപെടലുകൾ നടത്തുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ശബരിമമല വിഷയത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് കേരള കോൺഗ്രസ് ബി നേതാവും മുന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള രംഗത്ത് വന്നതിന് പിന്നാലെയാണ് കോടിയേരി നിലപാട് വ്യക്തമാക്കുന്നതെന്നും ശ്രദ്ധേയമാണ്.

കപിലിന്റെ ചെകുത്താന്‍മാരുടെ വിജയകഥ കോഹ്‌ലിയും കൂട്ടരും മറക്കരുത്; ഇത്തവണ ലോകകപ്പ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍