UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലിസുകാരുടെ അതിക്രമം വച്ചുപൊറുപ്പിക്കരുതെന്ന് വിഎസ്; പിരിച്ചുവിടണമെന്ന് കോടിയേരി

പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകുമ്പോഴുമാണ് ഇത്തരം വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപെടുന്നത്. ഈ സാഹചര്യം മാറണണെന്നും വിഎസ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജിവനും സ്വത്തും സരക്ഷിക്കേണ്ട പോലിസ് ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് വി എസ് അച്യുതാനന്ദന്‍. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയില്‍ യുവാവിനെ പോലിസ് മര്‍ദിച്ച് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകുമ്പോഴുമാണ് ഇത്തരം വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപെടുന്നത്. ഈ സാഹചര്യം മാറണണെന്നും വിഎസ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ളവരെ സേനയില്‍ വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം നല്‍കുന്ന കര്‍ശന നടപടികള്‍ വേണമെന്നും ഭരണ പരിക്ഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി എസ് വ്യക്തമാക്കി.

അതേസമയം കേരളാ പോലിസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോലീസില്‍ ചെറിയൊരു വിഭാഗം ക്രമിനല്‍ പശ്ചാത്തലമുള്ളരാണ്. ഈ ഒരു ന്യൂനപക്ഷം ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇവരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

കെവിന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്ഐ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പോലിസിനകത്ത് ഇപ്പോള്‍ ആരോപണ വിധേയരായവര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് . ഇതില്‍ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായുള്ളവരില്ല. ഇതിനാല്‍ നിലവിലെ സംഭവങ്ങളിലെ രാഷ്ട്രീയ കളികള്‍ വ്യക്തമാണെന്നും കോടിയേരി കണ്ണുരില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍