UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം സംരക്ഷിക്കും

കുടുംബത്തിന് പുതിയ വീട് വച്ചു നല്‍കും. സഹോദരിയുടെ വിവാഹ ചിലവുകള്‍, അഭിമന്യുവിന്റെ മാതാ പിതാക്കളുടെ ഭാവി സംരക്ഷണം എന്നിവയും പാര്‍ട്ടി ഏറ്റെടുക്കുന്നും ജില്ലാകമ്മിറ്റി അറിയിച്ചു.

മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഇടുക്കി വട്ടവട സ്വദേശിയായ വിദ്യാര്‍ഥി അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സിപിഎം ഏറണാകുളം ജില്ലാ കമ്മിറ്റി. കുടുംബത്തിന് പുതിയ വീട് വച്ചു നല്‍കും. സഹോദരിയുടെ വിവാഹ ചിലവുകള്‍, അഭിമന്യുവിന്റെ മാതാ പിതാക്കളുടെ ഭാവി സംരക്ഷണം എന്നിവയും പാര്‍ട്ടി ഏറ്റെടുക്കുന്നും ജില്ലാകമ്മിറ്റി അറിയിച്ചു.
അക്രമത്തില്‍ പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളായ അര്‍ജ്ജുന്‍, വിനീത് എന്നീ വിദ്യാര്‍ഥികളുടെ ചികില്‍സാ ചിലവും പാര്‍ട്ടി വഹിക്കും. ഇതിനായി ഈമാസം രണ്ടു ദിവസങ്ങളിലായി ഹുഡിക പിരിവ് നടത്തുമെന്നും ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ അറിയിച്ചു. എസ് ഡിപി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഈ മാസം ഒമ്പതിന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍