UPDATES

ട്രെന്‍ഡിങ്ങ്

കരുണാനിധിയുടെ സംസ്‌കാരം; മദ്രാസ് ഹൈക്കോടതി രാവിലെ വാദം കേള്‍ക്കും, പ്രതിഷേധം

കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മറീന ബീച്ച് എന്ന് ആവശ്യം സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ രാവിലെ 8 രാവിലെ എട്ടു മണി മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ വാദം തുടങ്ങും. ഹര്‍ജിയില്‍ അര്‍ധരാത്രി വൈകിയും വാദം നടന്നിരുന്നെങ്കിലും ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചടെയാണ് നടപടികള്‍ രാവിലെത്തെയക്ക് നീണ്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുക.

അതിനിടെ, കരുണാനിധിയുടെ സംസ്‌കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലായെന്ന് സര്‍ക്കാര്‍ അറിയിച്ചതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ സംസ്ഥാനത്ത് ഡിഎംകെ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു. കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മറീന ബീച്ച് എന്ന് ആവശ്യം സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയില്‍ നിന്ന് ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി.

അതേസമയം, അന്തരിച്ച ഡിഎംകെ പ്രസിഡന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും ഇന്ന് ചെന്നൈയിലെത്തും.

കല്ലാക്കുടി വീരറില്‍ നിന്നും കലൈഞ്ജറിലേക്ക്; കരുണാനിധിയുടെ ജീവിതം, തമിഴകത്തിന്റെയും

ഒരു സ്ത്രീയുടെ കണ്ണീരിൽ തുടങ്ങിയ അമ്മ-കലൈഞ്ജർ പോരാട്ടത്തിന്റെ കാല്‍ നൂറ്റാണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍