UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയുടെ ബലാല്‍സംഗ പരാതി; ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ ക്രൈംബാഞ്ച് കേസെടുത്തു

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബലാത്സംഗത്തിനാണ് കെ.സി.വേണുഗോപാലിനെരെയായ നടപടി.

സരിതാ എസ് നായരുടെ നല്‍കിയ ബലാല്‍സംഗ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാല്‍ എംപിക്കുമെതിേര ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബലാല്‍ത്തിനാണ് കെ സി വേണുഗോപാലിനെരെയായ നടപടി. സരിതാ നായര്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സരിത നേരത്തെ നല്‍കിയ ഒറ്റ ബലാല്‍സംഗ പരാതിയില്‍ ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പത്യേക അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ ഒറ്റ പരാതിയില്‍ പലര്‍ക്കെതരെ കേസെടുക്കാനാകില്ലെന്നും രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘം നിലപാടെട്ടുത്തു. ഇതോടെയാണ് സരിത ഏതാനും നാള്‍ മുന്‍പ് ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ എഡിജിപി അനില്‍ കാന്തിന് പ്രത്യേകം പരാതി നല്‍കിയത്.

ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും വേണഗോപാലിനും പുറമെ മുന്‍മന്ത്രി എപി അനില്‍കുമാര്‍, ബഷീര്‍ ആലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും സരിത ആദ്യ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും സരിത പ്രത്യേകം പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍