UPDATES

ട്രെന്‍ഡിങ്ങ്

രാജ് കുമാറിനെ മർദ്ദിച്ചത് സ്റ്റേഷനിലെ സിസിടിവി ഓഫ് ചെയ്ത ശേഷം, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡു ചെയ്തു.

ഇടുക്കിയിൽ വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡു ചെയ്തു. ഇതോടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം പതിനേഴായി. 8 പേർക്ക് സസ്പെൻഷനും, അഞ്ചു പേർക്ക് സ്ഥലംമാറ്റവും ആണ് നൽകിയത്.  അതിനിടെ സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം സംഘം രൂപീകരിക്കു. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നും മനോരമ റിപ്പർട്ട് പറയുന്നു.

അതേസമയം, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കുമാറിനെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയത് രണ്ട് പൊലീസ് ഡ്രൈവര്‍മാരാണ് നേതൃത്വം നല്‍കിയതെന്നു സൂചന. സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമ മുറിയിലായിരുന്നു മർദ്ദനം നടന്നത്. ഈ സമയം സ്റ്റേഷനിലെ സിസിടി ഓഫ് ചെയ്തിരുന്നതായി സംശയിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്കുമാറിനെ അറസ്റ്റുചെയ്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. എന്നാല്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല. ഇതാണ് സിസിടിവി ഓഫ് ചെയ്തതാണോ എന്ന സംശയം ബലപ്പെടുത്താൻ കാരണം. അതിനിടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്നു നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കുമെന്നാണ് സൂചനകൾ.

വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡിലിരിക്കെ പീരുമേട് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ രാജ്കുമാർ 21ന് പീരുമേട് താലൂക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.  ജയിലിൽ എത്തിക്കുമ്പോൾ തന്ന രാജ് കുമാർ അവശനായിരുന്നെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചത്. പിറ്റേന്ന് നില കൂടുതൽ വഷളായതോടെ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചയുണ്ടായെന്നാണ് ആരോപണം. രാവിലെ 10മണിക്ക് സ്ഥിരീകരിച്ച മരണം നടപടി പൂർത്തീകരിച്ചു മൃതദേഹം മാറ്റിയത് വൈകുന്നേരം നാലിനാണ്. ഇതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. കേസിൽ അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More: പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍