UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിനു കിട്ടുന്ന ഓരോ സീറ്റും ബിജെപിക്ക് ആവസരമൊരുക്കുലാവും; വയനാട് ഇന്ത്യയുടെ യഥാർഥ പരിഛേദം: എകെ ആന്റണി

ബിജെപിക്കു കിട്ടുന്നതിനേക്കാൾ ഒറ്റ സീറ്റെങ്കിലും ലഭിച്ചാൽ മാത്രമേ അധികാരത്തിൽ നിന്നും മോദിയെ അകറ്റി നിർത്താൻ കഴിയൂ

സിപിഎമ്മിനെ കടന്നാക്രമിച്ച് കണ്ണൂരിൽ എഐസിസി പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് ആരോപിച്ച അദ്ദേഹം ബിജെപിക്കു കിട്ടുന്നതിനേക്കാൾ ഒരു സീറ്റെങ്കിലും കൂടുതൽ കിട്ടിയാലേ മോദിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്താൻ കഴിയൂ. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കിട്ടുന്ന ഓരോ സീറ്റും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ബിജെപിയുടെ വാഗ്ദാനങ്ങൾ വെറും പൊള്ളത്തരമാണെന്നും ആന്റണി കുറ്റപ്പെടുത്തി. ഒറ്റ നിയമനിർമാണം കൊണ്ടു ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. അന്ന് അനങ്ങാത്തവർ ഇനി എന്തു വാഗ്ദാനം നൽകാനാണെന്നും  അദ്ദേഹം ചോദിക്കുന്നു.

കേരളത്തിലെ ഇടത് പക്ഷത്തിനെതിരെ രൂക്ഷ വിമർ‌ശനങ്ങളായിരുന്നു എ.കെ.ആന്റണി ഉന്നയിച്ചത്. ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നവർ ഒരു കാര്യം ഓർമിക്കണം ഇത്തവണ സിപിഎമ്മിനു കിട്ടുന്ന ഓരോ സീറ്റും കേന്ദ്രത്തിൽ നരേന്ദ്ര മോദിക്ക് അധികാരത്തിൽ തിരിച്ചുവരാനുള്ള അവസരമാണെന്നും അദേഹം കുറ്റപ്പെടുത്തി. ബിജെപിക്കു കിട്ടുന്നതിനേക്കാൾ ഒറ്റ സീറ്റെങ്കിലും കോൺഗ്രസിന് അധികം ലഭിച്ചാൽ മാത്രമേ അധികാരത്തിൽ നിന്നും മോദിയെ അകറ്റി നിർത്താൻ കഴിയൂ എന്നും കണ്ണൂർ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ എ കെ ആന്റണി വ്യക്തമാക്കി.

വയനാട് ഇന്ത്യയുടെ യഥാർഥ പരിച്ഛേദങ്ങളിൽ ഒന്നാണ്. അതിനാലാണ് രാഹുൽ ഗാന്ധി മൽസരിക്കാൻ വയനാട് മൽസരിക്കാൻ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ, ജൈന, ആദിവാസി വിഭാഗങ്ങൾ വോട്ടർമാരാണിവിടെ, തമിഴ്നാട്, കർണാടക, കേരള സംസ്ഥാനങ്ങളുടെ അതിർത്തിയും.  രാഹുൽ ഗാന്ധിയുടെ വയനാട് തരംഗത്തിന്റെ ഗുണഭോക്താക്കൾ സിപിഎം കൂടിയാണ് കാരണം . വയനാടിനോടു ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ ലോക്സഭാ മണ്ഡലങ്ങളിൽ മൽസരിക്കുന്നത് സിപിഎമ്മും സിപിഐയുമാണെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കിട്ടുന്ന ഓരോ സീറ്റും നിർണായകമാണ്. എന്നിട്ടും കോൺഗ്രസ് സഹകരണത്തിന് തയ്യാറല്ലെന്നാണ് സിപിഎം പറയുന്നത്. ഇടത് മുന്നണിയുടെ സഖ്യ കക്ഷികളായ എൻസിപി, ജെഡിയു പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളായ സംസ്ഥാനങ്ങളിൽ അവർ പോലും സിപിഎമ്മുമായി സഹകരിക്കുന്നില്ല. സിപിഎമ്മിനെ ആർക്കും വേണ്ടാത്തത് കോൺഗ്രസിന്റെ കുറ്റമല്ല. പിണറായി വിജയൻ മറ്റൊരു സംസ്ഥാനത്തും പ്രസംഗിക്കാൻ പോലും പോകുന്നില്ല. ഇന്ത്യയെമ്പാടും ബിജെപിക്കു ബദൽ കോൺഗ്രസും മോദിക്കു ബദൽ രാഹുൽ ഗാന്ധിയും മാത്രമാണ്. കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫിനു നൽകാൻ വോട്ടർമാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍